അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാകില്ലെന്ന് ബാബാ രാംദേവ്
Last Updated:
മധുര: അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമല്ല നിലവിലുളളതെന്ന് പ്രശസ്ത യോഗ ഗുരു ബാബാ രാംദേവ്. നരേന്ദ്ര മോദി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇന്ത്യയെ ഒരു വർഗീയ രാജ്യമാക്കാനോ ഹിന്ദു രാഷ്ട്രമാക്കാനോ ഉദ്ദേശമില്ലെന്നും ബാബാ രാംദേവ് പറഞ്ഞു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പരാജയത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ബാബാ രാംദേവ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ആത്മീയ ഇന്ത്യയും ആത്മീയ ലോകവും കെട്ടിപ്പടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് ബാബാ രാംദേവ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാനോ എതിർക്കാനോ പോകുന്നില്ല. രാഷ്ട്രീയത്തിൽ താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ബാബാ രാംദേവ് മധുരയിൽ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2018 8:15 AM IST