രക്തം സ്വീകരിച്ച 23കാരിയായ ഗർഭിണി HIV പോസിറ്റീവ്
Last Updated:
ചെന്നൈ : രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്ഐവി. തമിഴ്നാട്ടിലെ സാട്ടുരിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഗർഭിണിയായ 23കാരി രക്തക്കുറവിനെത്തുടർന്ന് ചികിത്സയിലായിരുന്നു.
ബ്ലഡ് ബാങ്ക് വഴിയാണ് യുവതിക്കായി രക്തം എത്തിയത്. രക്തദാതാവിനും താൻ എച്ച്ഐവി ബാധിതനാണെന്ന് വിവരം അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുവാവ് രക്തദാനം നടത്തിയ ശിവകാശിയിലെ സര്‍ക്കാർ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.
2016 ലാണ് തന്റെ സ്വദേശമായ ശിവകാശിയിൽ വച്ച് യുവാവ് രക്തദാനം നടത്തിയത്. അന്ന് തന്നെ എച്ച്ഐവി ബാധിതനാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും യുവാവിനെ അറിയിച്ചിരുന്നില്ല. ഈ രക്തമാണ് യുവതിക്ക് നൽകിയതെന്നാണ് വിരുദനഗർ ഹെൽത്ത് സര്‍വീസസ് ജോയിന്റ് ഡയറക്ടറർ അറിയിച്ചത്.
advertisement
പിന്നീട് ഒരു വിദേശയാത്ര സംബന്ധമായി മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിനിടെയാണ് താൻ എച്ച്ഐവി ബാധിതനാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. തുടർന്ന് ശിവകാശി സർക്കാർ ആശുപത്രിയിലെത്തിയ ഇയാൾ തന്റെ രക്തദാന റിപ്പോർട്ടുകൾ ആവശ്യപ്പെട്ടു. ഇവിടെ രണ്ടാമത് നടത്തിയ ചെക്കപ്പിൽ എച്ച്ഐവി സ്ഥിതീകരിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ രക്തം സട്ടുർ സർക്കാർ ആശുപത്രിയിലെത്തിയെന്നും അവിടെ ഗർഭിണിയായ യുവതിക്ക് നൽകിയെന്നും തെളിഞ്ഞു. തുടർന്ന് യുവതിയെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിൽ ഇവർക്കും എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു.
advertisement
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ ഉദ്യോഗസ്ഥർ, തമിഴ്നാട് എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയവരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചു. ഇവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ശിവകാശി സർക്കാർ ആശുപത്രിയിലെ രണ്ട് ലാബ് ടെക്നീഷ്യൻമാരെയും കൗൺസിലറെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
എച്ച്ഐവി ബാധിതയായ യുവതിക്ക് മെച്ചപ്പെട്ട ചികിത്സ തന്നെ നൽകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇവർക്ക് നഷ്ടപരിഹാരവും ഭർത്താവിന് സർക്കാർ ജോലിയും അധികതർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2018 8:03 AM IST