ദേശീയതയുടെ മറവിൽ ഇന്ത്യയിൽ വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്നെന്ന് ബിബിസി

Last Updated:
ന്യൂഡൽഹി: ദേശീയതയുടെ മറവിൽ ഇന്ത്യയിൽ വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്നതായി ബിബിസിയുടെ പഠനം. വൈകാരികത മുതലെടുത്ത് കൂടുതൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവരിൽ ബി ജെ പിയുടെ പേര് എടുത്തുപറയുന്നുണ്ട് ബിബിസിയുടെ കണ്ടെത്തൽ. രാജ്യം പടുത്തുയർത്താനുള്ള ലക്ഷ്യം വെച്ചാണ് ആളുകൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ വാർത്തകൾ ശരിയാണോ തെറ്റാണോ എന്ന് ആളുകൾ പരിശോധിക്കാറില്ലെന്നും ബി ബി സിയുടെ പഠനറിപ്പോർട്ടിൽ പറയുന്നു.
വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ ഇടതു സൈബർ വിംഗുകളേക്കാൾ കൂടുതൽ സജീവം ഭരണകക്ഷിയായ ബിജെപിയുടെ അനുകൂല വിഭാഗങ്ങളാണ്. സാധാരണക്കാരെ പെട്ടെന്ന് ആകർഷിക്കുന്ന തരത്തിലാണ് വ്യാജവാർത്തകൾ പ്രചരിക്കപ്പെടുന്നത്. വാർത്തകളുടെ പ്രമേയം പലപ്പോഴും ദേശീയത ആയതിനാൽ പൊതുജനം സത്യത്തെ പരിഗണിക്കുന്നില്ലെന്ന അപകടവും ബിബിസി പഠനം എടുത്തുപറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്നവർ ട്വിറ്ററിലൂടെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് ബിയോണ്ട് ഫെയ്ക് ന്യൂസ് എന്ന പരിപാടിക്കു വേണ്ടി നടത്തിയ പഠനത്തിൽ ബിബിസി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ സമൂഹമാധ്യമങ്ങളിലാണ് ബിബിസി പഠനം നടത്തിയത്.
advertisement
മൂന്നുരാജ്യങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിൽ ജനങ്ങൾക്ക് അധികം വിശ്വാസമില്ലെന്നും കണ്ടെത്തലുണ്ട്. അതിനാലാണ് വ്യാജവാർത്തകൾക്ക് പിന്നാലെ ജനം പോകുന്നതും വിശ്വസിക്കുന്നതും. വാർത്ത കൃത്യമായ പരിശോധനയില്ലാതെ കൈമാറ്റം ചെയ്യുന്നത് ഇന്ത്യക്കാരുടെ ശീലമാണിപ്പോൾ. വ്യാജ വാട്സാപ് സന്ദേശങ്ങൾ കാരണം ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ടെന്നും പഠനം പറയുന്നു. മാധ്യമസാക്ഷരതയുടെ കുറവാണ് ഇന്ത്യയിൽ അപകടകരമായ സാഹചര്യം ഉണ്ടാക്കുന്നതെന്നും ബിബിസി വ്യക്തമാക്കുന്നു.
advertisement
വർത്തമാനകാല സാമൂഹ്യരാഷ്ട്രീയ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വാർത്തകളാണ് വാട്സാപ്പിൽ പങ്കുവെയ്ക്കപ്പെട്ടത്. എന്നാൽ, ബി ജെ പിക്ക് എതിരായ വാർത്തകളാണ് ഏറ്റവും കുറവ് പങ്കുവെക്കപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ദേശീയതയുടെ മറവിൽ ഇന്ത്യയിൽ വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്നെന്ന് ബിബിസി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement