advertisement

ട്രാഫിക് നിയമലംഘനം;കുടിശ്ശികയുള്ള ചെല്ലാനുകൾ പിഴത്തുകയുടെ പകുതി മാത്രം അടച്ച് തീർപ്പാക്കാം

Last Updated:

2024 ഡിസംബർ 30-ന് മുൻപ് ചുമത്തിയിട്ടുള്ള ചെല്ലാനുകൾക്ക് മാത്രമാണ്  ആനുകൂല്യം ലഭിക്കുക

News18
News18
സംസ്ഥാനത്തെ വാഹന ഉടമകൾക്ക് ആശ്വാസകരമായ വാർത്തയുമായി മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ളവർക്ക് തുകയുടെ പകുതി മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ സർക്കാർ അനുമതി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മാർച്ച് 15-ന് പുറത്തിറങ്ങി. 2024 ഡിസംബർ 30-ന് മുൻപ് ചുമത്തിയിട്ടുള്ള ചെല്ലാനുകൾക്ക് മാത്രമാണ്  ആനുകൂല്യം ലഭിക്കുക. ഇളവ് ലഭിക്കാൻ  2026 ഏപ്രിൽ 30-നുള്ളിൽ പിഴത്തുക അടച്ചു തീർക്കേണ്ടതാണ്.
ഇളവ് ലഭിക്കുന്നതിനായി വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in വഴി രജിസ്റ്റർ ചെയ്യണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. വർഷങ്ങളായി പിഴ ഒടുക്കാത്തത് കാരണം വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന, ആർ.സി പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവ തടസ്സപ്പെട്ടവർക്ക് ഈ തീരുമാനം വലിയ സഹായമാകും. ക്യാമറകൾ വഴി ലഭിച്ച പിഴകൾക്കും ഈ ഇളവ് ബാധകമാകുമെന്നാണ് സൂചന.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രാഫിക് നിയമലംഘനം;കുടിശ്ശികയുള്ള ചെല്ലാനുകൾ പിഴത്തുകയുടെ പകുതി മാത്രം അടച്ച് തീർപ്പാക്കാം
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement