• HOME
 • »
 • NEWS
 • »
 • india
 • »
 • Gyanwapi | 'ഗ്യാൻവാപി പള്ളി ഗൂഗിൾ മാപ്പിൽ ഗ്യാൻവാപി ക്ഷേത്രമാക്കണം'; പൂർവ വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ അയച്ച മെയിൽ പുറത്ത്

Gyanwapi | 'ഗ്യാൻവാപി പള്ളി ഗൂഗിൾ മാപ്പിൽ ഗ്യാൻവാപി ക്ഷേത്രമാക്കണം'; പൂർവ വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ അയച്ച മെയിൽ പുറത്ത്

ഗ്യാൻവാപി പള്ളി വിവാദത്തെക്കുറിച്ചുള്ള ഇമെയിൽ തന്നെ വ്യക്തിപരമായി അസ്വസ്ഥനാക്കിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പൂർവ്വ വിദ്യാർത്ഥി പറഞ്ഞു

Gyanvapi Mosque. (PTI Photo)

Gyanvapi Mosque. (PTI Photo)

 • Share this:
  ബംഗളൂരു: ഗ്യാൻവാപി പള്ളി ഗൂഗിൾ മാപ്പിൽ ഗ്യാൻവാപി ക്ഷേത്രമാക്കണമെന്ന് ആവശ്യപ്പെട്ട് പൂർവ വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ അയച്ച മെയിൽ പുറത്ത്. ബംഗളുരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്കൂൾ മെയ് 20 ന് ഗൂഗിൾ മാപ്പിൽ ഗ്യാൻവാപി മോസ്‌കിന്റെ പേര് ഗ്യാൻവാപി ക്ഷേത്രം എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൂർവ വിദ്യാർത്ഥികൾക്ക് അയച്ച ഇമെയിൽ ആണ് വിവാദമായത്. ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

  'ദയവായി ഗൂഗിൾ മാപ്പിൽ ഗ്യാൻവാപി മസ്ജിദിന് പകരം ഗ്യാൻവാപി ക്ഷേത്രം എന്ന് അപ്ഡേറ്റ് ചെയ്യുക. ഗൂഗിൾ അപ്‌ഡേറ്റ് ചെയ്യുന്നതുവരെ ഇത് തുടരാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയും നമ്മുടെ ഹിന്ദു സഹോദരീസഹോദരന്മാരോട് ഇത് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ദയവായി ഗൂഗിൾ മാപ്പ് തുറക്കുക. ജ്ഞാനവാപി ക്ഷേത്രം എന്ന് തിരയുക എന്നാൽ നിങ്ങൾ ഗ്യാൻവാപി മസ്ജിദ് എന്ന സെർട്ട് റിസൽട്ട് മാത്രമാണ് കാണുക. അവിടെ ക്ലിക്ക് ചെയ്യുക - എഡിറ്റ് ബട്ടൻ ക്ലിക്ക് ചെയ്ത് ഗ്യാൻവാപി ക്ഷേത്രം എന്ന് പേര് മാറ്റുക അല്ലെങ്കിൽ മറ്റ് വിശദാംശങ്ങൾ എന്നയിടത്ത് ക്ലിക്ക് ചെയ്യുകയും "ഗ്യാൻവാപി ക്ഷേത്രം" എന്ന് എഴുതുകയും "ഹിന്ദു ക്ഷേത്രം" എന്ന് സൂചിപ്പിക്കുകയും ചെയ്യുക. അത് സമർപ്പിക്കുക'- ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.

  ഹവായിയിൽ താമസിക്കുന്ന പൂർവ്വ വിദ്യാർത്ഥി പ്രീതി കൃഷ്ണമൂർത്തിക്ക് മെയ് 20 ന് വിവാദ ഇമെയിൽ ലഭിച്ചു. സ്കൂളിന്റെ "ഞെട്ടിപ്പിക്കുന്ന" പെരുമാറ്റം തുറന്നുകാട്ടാൻ അവർ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവെച്ചു. “എനിക്ക് ഇമെയിൽ ലഭിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി, അത് എന്റെ സ്കൂൾ അയച്ചത് കൊണ്ടല്ല, മറിച്ച് ഒരു സ്‌കൂൾ എങ്ങനെ ഇത്തരം മെയിൽ അയച്ചു എന്നതാണ് പ്രശ്നം. ഒരു സ്കൂൾ അതിന്റെ വിദ്യാർത്ഥികളെ വിമർശനാത്മകമായി ചിന്തിക്കാൻ പഠിപ്പിക്കണം, ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശരിയും തെറ്റും തമ്മിൽ വേർതിരിച്ചറിയാൻ കഴിവുള്ള വ്യക്തികളായി വളരാൻ അവർക്ക് കഴിയും. ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും സ്വതന്ത്ര ചിന്തയ്ക്കുള്ള ഇടമായിരിക്കണം, ഇമെയിലിൽ നിന്ന് വ്യത്യസ്‌തമായി വർത്തമാന തലമുറയെയും ഭാവി തലമുറയെയും ചിന്താശൂന്യമായ അനുസരണത്തിലേക്ക് മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുന്നു,” അവർ പറഞ്ഞു.

  മെയിൽ സൈൻ അപ്പ് ചെയ്ത വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പൂർവ്വ വിദ്യാർത്ഥി ഇമെയിലുകളുടെ ഒരു ഭാഗമായാണ് ഈ വിവാദ ഇമെയിൽ ലഭിക്കുന്നത്. കൃഷ്ണമൂർത്തിയുടെ അഭിപ്രായത്തിൽ, ‘ദി കശ്മീർ ഫയൽസ്’ റിലീസ് ചെയ്യുന്ന സമയത്തും സ്കൂൾ ഒരു ഇമെയിൽ അയച്ചിരുന്നു. പൂർവ്വ വിദ്യാർത്ഥികളെ സിനിമ കാണാൻ പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങൾ ഇമെയിലിൽ അടങ്ങിയിരിക്കുന്നു, കൂടാതെ സിനിമയുടെ ചില സംഭവങ്ങളും കഥാപാത്രങ്ങളും മഹാഭാരതവുമായി തുലനം ചെയ്യുന്നു. ഒരു വർഷത്തിനുള്ളിൽ 3-4 വാർത്താക്കുറിപ്പുകൾ മാത്രമാണ് വിദ്യാർത്ഥികൾക്ക് അയക്കുന്നത്. മിക്ക വാർത്താക്കുറിപ്പുകളും സ്കൂളിൽ നടന്ന മീറ്റുകളും സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്.

  ഗ്യാൻവാപി പള്ളി വിവാദത്തെക്കുറിച്ചുള്ള ഇമെയിൽ തന്നെ വ്യക്തിപരമായി അസ്വസ്ഥനാക്കിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പൂർവ്വ വിദ്യാർത്ഥി പറഞ്ഞു. "ദി കശ്മീർ ഫയൽസ്' എന്നതിലെ ആദ്യ ഇമെയിൽ വളരെ വിചിത്രമായിരുന്നു, ഒരു സ്‌കൂൾ ഒരു സിനിമയെ പ്രമോട്ട് ചെയ്യുന്നു എന്നത് എനിക്ക് വിചിത്രമായി തോന്നി. മസ്ജിദിന്‍റെ പേരുമാറ്റം ആവശ്യപ്പെട്ടുള്ള രണ്ടാമത്തെ ഇമെയിൽ വളരെ അസ്വസ്ഥമായി തോന്നി. ഹലാലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം ഞാൻ വാർത്തകൾ വായിക്കുന്നത് നിർത്തി, ഇപ്പോൾ ഈ സംഭവം എന്നെ കൂടുതൽ അസ്വസ്ഥനാക്കിയിരിക്കുന്നു. ഞാൻ സ്കൂളിന്‍റെ ഇമെയിൽ വാർത്താക്കുറിപ്പ് അൺസബ്‌സ്‌ക്രൈബുചെയ്‌തു. ഈ സംഭവത്തിന് ശേഷം എന്റെ ഒരുപാട് സ്കൂൾ ഓർമ്മകളും ചിത്രങ്ങളും മെയിലിൽനിന്ന് നഷ്ടപ്പെട്ടു. എനിക്ക് നിരാശ തോന്നുന്നു," പൂർവ്വ വിദ്യാർത്ഥി പറഞ്ഞു.

  എന്നിരുന്നാലും, ഇമെയിൽ ഇതുവരെ പരിശോധിച്ചുറപ്പിച്ചിട്ടില്ല. വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി വിവിധ ഗ്രൂപ്പുകളിൽ കത്ത് പ്രചരിപ്പിച്ചതായി സ്‌കൂൾ മാനേജ്‌മെന്റ് അവകാശപ്പെട്ടതായി കോതനൂർ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാനേജ്‌മെന്റ് പോലീസിനെ സമീപിച്ചെങ്കിലും ഇതുവരെ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ഇന്ത്യൻ എക്‌സ്പ്രസ് സ്‌കൂൾ മാനേജ്‌മെന്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
  Published by:Anuraj GR
  First published: