advertisement

13 വയസ്സുമുതൽ പീഡനത്തിന് ഇരയായെന്ന് 17 കാരി; പത്തനംതിട്ടയിൽ 4 പേർ പിടിയിൽ

Last Updated:

പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രണ്ട് പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പത്തനംതിട്ട: കൗൺസിലിങ്ങിനിടെ 13 വയസ്സുമുതൽ പീഡനത്തിന് ഇരയായെന്ന് 17 കാരിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ നാലുപേരെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രണ്ട് പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുൽ, വിഷ്ണു, ആദർശ് എന്നിവരെ ഒരു കേസിലും, ചങ്ങനാശ്ശേരി സ്വദേശിയായ സൂരജിനെ മറ്റൊരു കേസിലുമാണ് പോലീസ് പിടികൂടിയത്.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. 13 വയസ്സുമുതൽ താൻ പീഡനത്തിനിരയാകുന്നുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി. പൊടിയാടി ജങ്‌ഷന് സമീപത്തുനിന്ന് പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി വീട്ടിലെത്തിച്ചും പീഡിപ്പിച്ചതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. കേസിലുൾപ്പെട്ട ഒരാൾ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിന്റെ ഗൗരവം പരിഗണിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
13 വയസ്സുമുതൽ പീഡനത്തിന് ഇരയായെന്ന് 17 കാരി; പത്തനംതിട്ടയിൽ 4 പേർ പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement