advertisement

ബെം​ഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ടെക്കിയുടെ ഭാര്യ 17-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

Last Updated:

തെലങ്കാന സ്വദേശികളായ ഭാനു ചന്ദർ റെഡ്ഡി, ബീബി ഷാസിയ എന്നിവരാണ് മരിച്ചത്

News18
News18
ബെം​ഗളൂരു: യുവ സോഫ്റ്റ് വെയർ ദമ്പതികൾ ആത്മഹത്യ ചെയ്തു. തെലങ്കാന സ്വദേശികളായ ഭാനു ചന്ദർ റെഡ്ഡി, ബീബി ഷാസിയ എന്നിവരാണ് മരിച്ചത്. യുവാവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് ഷാസിയ 17ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി.
ബെം​ഗളൂരുവിലെ ഐബിഎമ്മിലാണ് ഷാസിയ ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞെത്തിയ ഷാസിയ മുറിക്കുള്ളിലുണ്ടായിരുന്ന ഭാനുവിനെ പലതവണ വിളിച്ചെങ്കിലും പ്രതികരിച്ചിരുന്നില്ല. പരിഭ്രാന്തയായ യുവതി അയൽക്കാരെയും അപ്പാർട്ട്മെന്റിലെ സുരക്ഷാജീവനക്കാരെയും വിളിച്ച് മുറി ചവിട്ടിതുറക്കുകയായിരുന്നു. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഭാനു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ അതേ റെസിഡൻഷ്യൽ കോംപ്ലക്‌സിന്റെ 17-ാം നിലയിൽ നിന്ന് ചാടി യുവതിയും ജീവനൊടുക്കി.
ദമ്പതികളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷണ ഉദ്യോ​ഗസ്ഥർ പരിശോധിച്ചുവരികയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ബെം​ഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ടെക്കിയുടെ ഭാര്യ 17-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement