advertisement

യുഎസിൽ 80 ലക്ഷം ശമ്പളം, AI സജീവമായതോടെ ജോലി നഷ്ടമായി ; ബെം​ഗ‌ളൂരുവിലെ ദമ്പതികളുടെ മരണത്തിൽ നിർണായക വിവരങ്ങൾ

Last Updated:

ജോലി നഷ്ടമായതിന്റെ മനോവിഷമത്തിലാണ് 32 കാരനായ ഭാനു ചന്ദർ ആത്മഹത്യ ചെയ്തത്.

News18
News18
ബെം​ഗളൂരു: മിനിറ്റുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്ത ടെക്കി ദമ്പതികളുടെ മരണത്തിൽ നിർണായക വിവരങ്ങൾ പൊലീസിന്. ജോലി നഷ്ടമായതിന്റെ മനോവിഷമത്തിലാണ് 32 കാരനായ ഭാനു ചന്ദർ ആത്മഹത്യ ചെയ്തത്. ഭാനുവിന്റെ മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
ബെം​​ഗളൂരുവില കൊത്തനൂരിലാണ് തെലങ്കാന സ്വദേശികളായ ദമ്പതികൾ ആത്മഹത്യ ചെയ്തത്. ഭാനു ചന്ദർ തൂങ്ങിമരിച്ചതിന് പിന്നാലെ ഭാര്യ ഷാസിയ ഫ്ലാറ്റിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. യുഎസിൽ ജോലി നോക്കിയിരുന്ന ഭാനുവിന് അടുത്തിടെയാണ് ജോലി നഷ്ടമായത്. ഏകദേശം 80 ലക്ഷത്തോളമായിരുന്നു യുവാവിന്റെ വാർഷിക വരുമാനം. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജീവമായതോടെ ഭാനുവിന്റെ ജോലി നഷ്ടമാവുകയായിരുന്നു.
രണ്ടര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇക്കാര്യം ഭാനുവിന്റെ വീട്ടുകാർ മാത്രമാണ് അറിഞ്ഞിരുന്നത്. രഹസ്യവിവാഹവും ​ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾക്ക് വഴിവച്ചിരുന്നു. ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ വലിയ മാനസിക വിഷമത്തിലായിരുന്നു ഭാനു. ഇന്ത്യയിൽ തിരിച്ചെത്തിയ ഭാനു ജോലി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. സാമ്പത്തികമായി ഇരുവരും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.
advertisement
ഷാസിയയും കുടുംബവും ഭാനു ചന്ദറിനെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും യുവാവ് മാനസിക സംഘർഷത്തിൽ തന്നെയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷാസിയ ഒരുപാട് തവണ വിളിച്ചിട്ടും ഭാനു പ്രതികരിച്ചില്ല. തുടർന്ന് അയൽക്കാരെയും സുരക്ഷാ ഉദ്യോ​ഗസ്ഥരെയും വിളിച്ചുവരുത്തി വാതിൽ ബലംപ്രയോ​ഗിച്ച് തുറക്കുകയായിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് ഭാനുവിനെ കണ്ടത്. തുടർന്ന് 20 മിനിറ്റിന് ശേഷം ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് ചാടി യുവതിയും ജീവനൊടുക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
യുഎസിൽ 80 ലക്ഷം ശമ്പളം, AI സജീവമായതോടെ ജോലി നഷ്ടമായി ; ബെം​ഗ‌ളൂരുവിലെ ദമ്പതികളുടെ മരണത്തിൽ നിർണായക വിവരങ്ങൾ
Next Article
advertisement
സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു; നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; ഓഹരി വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ
ഓഹരി വിപണിയിൽ നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; കുതിപ്പിന് പിന്നിലെ കാരണങ്ങൾ
  • ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു

  • ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 13 ലക്ഷം കോടി രൂപ ഉയർന്നതായി റിപ്പോർട്ട്

  • പശ്ചിമേഷ്യയിലെ സംഘർഷം അയയുന്നുവെന്ന പ്രതീക്ഷയും ആഗോള വിപണിയിലെ ഉണർവും നേട്ടത്തിന് കാരണമായി

View All
advertisement