advertisement

കോഴിക്കോട് എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി 6 യുവാക്കൾ അറസ്റ്റിൽ

Last Updated:

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണുകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്

News18
News18
കോഴിക്കോട്: രാമനാട്ടുകരയിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് 21.77 ഗ്രാം എംഡിഎംഎയും ലഹരി വിറ്റുകിട്ടിയ 22,800 രൂപയും പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ.ജോൺസന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ഫറോക്ക് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും സംയുക്തമായാണ് പ്രതികളെ വലയിലാക്കിയത്. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ ഷാഹിദ് ഹുസൈൻ, എം. അഭിനവ്, പി. അക്ഷിത്ത്, എ. റിഥുൻ എന്നിവരും കോഴിക്കോട് ചാലിയം സ്വദേശി അബു താഹിർ, ഫറോക്ക് ചുങ്കം സ്വദേശി കെ.കെ. സിറാജ്ജുദ്ധീൻ എന്നിവരുമാണ് അറസ്റ്റിലായത്.
സ്കൂൾ അവധിക്കാലം ലക്ഷ്യമിട്ടാണ് ബംഗളൂരുവിൽ നിന്നും ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. രാമനാട്ടുകരയിലെ ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിലാണ് ഇവർ വിൽപന നടത്തിയിരുന്നത്. കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. പിടിയിലായവരിൽ ഷാഹിദ് ഹുസൈനും അബു താഹിറും സ്ഥിരം ലഹരി വിൽപനക്കാരാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 155 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകരയിൽ വച്ച് ഇവർ പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ആറുമാസം ജയിൽവാസം അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി കടത്തിൽ കുടുങ്ങുന്നത്.
advertisement
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണുകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇവരിൽ നിന്ന് മറ്റ് ലഹരി വിൽപനക്കാരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് പോലീസ് കൂടുതൽ നിരീക്ഷണങ്ങൾ ആരംഭിച്ചു. ഫറോക്ക് എസ്ഐ സാജിനി, സിറ്റി ഡാൻസാഫ് അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി 6 യുവാക്കൾ അറസ്റ്റിൽ
Next Article
advertisement
സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു; നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; ഓഹരി വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ
ഓഹരി വിപണിയിൽ നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; കുതിപ്പിന് പിന്നിലെ കാരണങ്ങൾ
  • ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു

  • ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 13 ലക്ഷം കോടി രൂപ ഉയർന്നതായി റിപ്പോർട്ട്

  • പശ്ചിമേഷ്യയിലെ സംഘർഷം അയയുന്നുവെന്ന പ്രതീക്ഷയും ആഗോള വിപണിയിലെ ഉണർവും നേട്ടത്തിന് കാരണമായി

View All
advertisement