advertisement

Kerala Weather Update|കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത

Last Updated:

ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല

News18
News18
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, മഴയോടൊപ്പം വിവിധ ജില്ലകളിൽ കാലാവസ്ഥാവകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഇന്നും നാളെയും (01/04/2026 & 02/04/2026) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
advertisement
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും (01/04/2026 & 02/04/2026) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update|കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത
Next Article
advertisement
ചരിത്രം കുറിച്ച് ഇറാഖ്; ബൊളീവിയയെ തകർത്ത് 2026 ലോകകപ്പിന് യോഗ്യത നേടി
ചരിത്രം കുറിച്ച് ഇറാഖ്; ബൊളീവിയയെ തകർത്ത് 2026 ലോകകപ്പിന് യോഗ്യത നേടി
  • ഇറാഖ് 40 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ബൊളീവിയയെ 2-1ന് തോൽപ്പിച്ച് ലോകകപ്പിന് യോഗ്യത നേടി

  • 1986ന് ശേഷം ആദ്യമായി ഇറാഖ് ലോകകപ്പിൽ എത്തുന്നു; ഗ്രഹാം ആർനോൾഡിന്റെ പരിശീലനത്തിൽ നേട്ടം

  • 2026 ലോകകപ്പിൽ ഗ്രൂപ്പ് I-ൽ ഇറാഖ്, ഫ്രാൻസ്, നോർവേ, സെനഗൽ എന്നിവരാണ് പ്രധാന എതിരാളികൾ

View All
advertisement