'ഹിന്ദുസ്ഥാന്' പകരം 'ഭാരതം'എന്ന് പറഞ്ഞ് ഒവൈസിയുടെ എംഎൽഎ; അത്രയ്ക്ക് ബുദ്ധിമുട്ടുള്ളവർ പാകിസ്താനിലേക്ക് പോകൂവെന്ന് ബിജെപി
- Published by:Asha Sulfiker
- news18-malayalam
Last Updated:
'ഹിന്ദുസ്ഥാൻ'എന്നു പറയാൻ ബുദ്ധിമുട്ടുള്ളവർ പാകിസ്താനിലേക്ക് പോകൂയെന്നാണ് ബിജെപി നേതാവും മന്ത്രിയുമായ പ്രമോദ് കുമാർ പ്രതികരിച്ചത്
പട്ന: ബീഹാറിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ 'ഹിന്ദുസ്ഥാൻ'എന്ന വാക്ക് ഉപയോഗിക്കാൻ മടിച്ച AIMIM എംഎഎൽഎ അക്തറുൽ ഈമാനിന്‍റെ നടപടി വിവാദത്തിൽ. സത്യവാചകത്തിൽ 'ഹിന്ദുസ്ഥാന്' പകരം ഭാരതം എന്ന വാക്ക് ഉൾപ്പെടുത്തണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യമാണ് വിവാദങ്ങൾക്കിടയാക്കിയത്. ഭരണഘടന ചൂണ്ടിക്കാട്ടിയായിരുന്നു ഈമാൻ ഈ ആവശ്യം ഉന്നയിച്ചത്. ഭരണഘടനയിൽ 'ഭാരതം'എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് അതിന് പകരമായി ഹിന്ദുസ്ഥാൻ എന്ന വാക്ക് ഉപയോഗിക്കാമോയെന്ന് തനിക്കറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്.
Also Read-Bihar Election Result 2020| ബിഹാറിൽ അക്കൗണ്ട് തുറന്നത് കഴിഞ്ഞ വർഷം; 5 സീറ്റ് നേടി ഒവൈസിയുടെ AIMIM
'ഭരണഘടന അനുസരിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിൽ എല്ലായിടത്തും ഭാരതം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പകരമായി ഹിന്ദുസ്ഥാൻ എന്ന് ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലേ എന്നാണ് എനിക്കറിയേണ്ടത്. അതോ സത്യപ്രതിജ്ഞയിൽ ഭാരതം എന്ന വാക്ക് തന്നെ ഉപയോഗിക്കണോ. ഭരണഘടന എല്ലാത്തിനും മുകളിൽ ഉയർത്തിപ്പിടിക്കേണ്ട സാമാജികരാണ് നമ്മൾ' എന്നായിരുന്നു വാക്കുകൾ. സത്യപ്രതിജ്ഞ ചെയ്യാൻ എഴുന്നേറ്റപ്പോൾ അദ്ദേഹത്തിന്‍റെ ഈ ആവശ്യം സ്പീക്കർ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വിവാദങ്ങൾ ഉയർന്നത്.
advertisement
'ഹിന്ദുസ്ഥാൻ'എന്നു പറയാൻ ബുദ്ധിമുട്ടുള്ളവർ പാകിസ്താനിലേക്ക് പോകൂയെന്നാണ് ബിജെപി നേതാവും മന്ത്രിയുമായ പ്രമോദ് കുമാർ പ്രതികരിച്ചത്. അതേസമയം ഹിന്ദുസ്ഥാൻ എന്ന വാക്ക് ഉപയോഗിക്കാൻ താൻ എതിർപ്പൊന്നും അറിയിച്ചിട്ടില്ലെന്നും ഭരണഘടനയിലെ ആമുഖം ചൂണ്ടിക്കാട്ടിയതാണെന്നുമായിരുന്നു അക്തറുൽ ഈമാൻ പ്രതികരിച്ചത്. ഏത് ഭാഷയിലും ഭരണഘടനയുടെ ആമുഖം എടുത്താൽ അതിൽ ഭാരതം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അതേ വാക്ക് തന്നെ ഉപയോഗിക്കുമെന്ന് താൻ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2020 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഹിന്ദുസ്ഥാന്' പകരം 'ഭാരതം'എന്ന് പറഞ്ഞ് ഒവൈസിയുടെ എംഎൽഎ; അത്രയ്ക്ക് ബുദ്ധിമുട്ടുള്ളവർ പാകിസ്താനിലേക്ക് പോകൂവെന്ന് ബിജെപി