Bihar Election Results 2025: പട്‌നയിൽ വിജയാഘോഷങ്ങൾക്ക് വിലക്ക്; നവംബർ 16 വരെ നിരോധനജ്ഞ

Last Updated:

നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം

News18
News18
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോട് അനുബന്ധിച്ച് ക്രമസമാധാനം ഉറപ്പാക്കാൻ പട്‌ന ജില്ലയിൽ വിജയാഘോഷങ്ങൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. കൂടാതെ, ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം നിരോധനജ്ഞ (Model Code of Conduct) നവംബർ 16 വരെ നീട്ടി.
ഒക്ടോബർ 6-ന് നിലവിൽ വന്ന മാതൃകാ പെരുമാറ്റച്ചട്ടം നവംബർ 16 വരെ പട്‌ന ജില്ലയിൽ തുടരും. മാതൃകാ പെരുമാറ്റച്ചട്ടം അവസാനിക്കുന്നതുവരെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023-ലെ സെക്ഷൻ 163 പ്രകാരം പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജില്ലയിൽ എല്ലാത്തരം വിജയാഘോഷങ്ങൾക്കും സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോടെയുള്ള യോഗങ്ങൾ, പ്രകടനങ്ങൾ, ധർണകൾ എന്നിവ പൂർണ്ണമായും നിരോധിച്ചു.
ക്രമസമാധാനം നിലനിർത്തുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്‌ട്രേട്ടും വ്യക്തമാക്കി. പെരുമാറ്റച്ചട്ട ലംഘനം വെച്ചുപൊറുപ്പിക്കില്ല. ക്രമസമാധാന പാലനം നിരീക്ഷിക്കാൻ സബ് ഡിവിഷണൽ ഓഫീസർമാർക്കും സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
advertisement
രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. ആദ്യഫലസൂചനകൾ 10 മണിയോടെ വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം സംസ്ഥാനത്ത് എൻഡിഎ (NDA) വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്. ശ്രദ്ധേയമായ കാര്യം, ഒരു സർവേയും പ്രതിപക്ഷ മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Results 2025: പട്‌നയിൽ വിജയാഘോഷങ്ങൾക്ക് വിലക്ക്; നവംബർ 16 വരെ നിരോധനജ്ഞ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement