'ഒന്ന് ശ്രദ്ധിക്കണം'; കുടിയേറ്റ തൊഴിലാളികൾക്ക് കോണ്ടം വിതരണം ചെയ്ത് ആരോഗ്യവകുപ്പ്

Last Updated:

ആരോഗ്യപ്രവർത്തകരാണ് ക്വാറന്റീൻ കേന്ദ്രങ്ങളിൽ രണ്ട് പായ്ക്കറ്റ് കോണ്ടം വീതം വിതരണം ചെയ്യുന്നത്. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ആശ വർക്കർമാരാണ് കോണ്ടം എത്തിച്ചു നൽകുന്നത്.

പാട്ന: അനാവശ്യ ഗർഭധാരണം ഒഴിവാക്കാൻ കുടിയേറ്റ തൊഴിലാളികൾക്ക് കോണ്ടം നൽകി ബിഹാർ ആരോഗ്യ വകുപ്പ്. 14 ദിവസത്തെ നിർബന്ധിത ക്വാറന്റീന് ശേഷം വീടുകളിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികൾക്കും വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവർക്കുമാണ് അനാവശ്യ ഗർഭധാരണം തടയുന്നതിനായി ബിഹാർ ആരോഗ്യവകുപ്പ് കോണ്ടം വിതരണം ചെയ്യുന്നത്.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 28 മുതൽ 29 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ബിഹാറിലേക്ക് മടങ്ങിയെത്തിയത്. 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി 8.77 ലക്ഷം ആളുകൾ ഡിസ്ചാർജ് ആയി കഴിഞ്ഞു.
advertisement
"പതിനാല് ദിവസത്തെ നിബന്ധിത ക്വാറന്റീൻ പൂർത്തിയാക്കി കുടിയേറ്റ തൊഴിലാളികൾ അവരുടെ വീടുകളിലേക്ക് പോയിരിക്കുകയാണ്. അതുകൊണ്ടു തന്നെ അനാവശ്യ ഗർഭധാരണത്തിനുള്ള അവസരം ഉണ്ട്. ഇതിന് മുന്നോടിയായി അവർക്ക് കൗൺസിലിങ് നൽകിയിട്ടുണ്ട്. അനാവശ്യ ഗർഭധാരണം തടയാൻ സഹായിക്കുന്ന കോണ്ടം ഉൾപ്പെടെയുള്ളവ നൽകിയിട്ടുണ്ട്" - ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ ജനസംഖ്യ നിയന്ത്രണം തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ജൂൺ 15 ഓടു കൂടി സംസ്ഥാനത്തെ ക്വാറന്റീൻ കേന്ദ്രങ്ങൾ അടയ്ക്കും.
advertisement
ആരോഗ്യപ്രവർത്തകരാണ് ക്വാറന്റീൻ കേന്ദ്രങ്ങളിൽ രണ്ട് പായ്ക്കറ്റ് കോണ്ടം വീതം വിതരണം ചെയ്യുന്നത്. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ആശ വർക്കർമാരാണ് കോണ്ടം എത്തിച്ചു നൽകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഒന്ന് ശ്രദ്ധിക്കണം'; കുടിയേറ്റ തൊഴിലാളികൾക്ക് കോണ്ടം വിതരണം ചെയ്ത് ആരോഗ്യവകുപ്പ്
Next Article
advertisement
വയനാട് പനമരത്തെ കടുവയെ മയക്കുവെടിവയ്ക്കും; രണ്ട് പഞ്ചായത്തിലെ 11 വാർഡുകളിൽ സ്കൂളുകള്‍ക്ക് അവധി
വയനാട് പനമരത്തെ കടുവയെ മയക്കുവെടിവയ്ക്കും; രണ്ട് പഞ്ചായത്തിലെ 11 വാർഡുകളിൽ സ്കൂളുകള്‍ക്ക് അവധി
  • വയനാട് പനമരത്ത് ജനവാസ മേഖലയിലെ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ശ്രമം തുടരുന്നു.

  • പനമരം, കണിയാമ്പറ്റ പഞ്ചായത്തിലെ 11 വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

  • തെർമൽ ഡ്രോൺ ഉപയോഗിച്ച് കടുവയെ കണ്ടെത്താൻ വനം വകുപ്പ് സംഘം നിരീക്ഷണം ശക്തമാക്കി, ജാഗ്രതാ നിർദേശം നൽകി.

View All
advertisement