• HOME
 • »
 • NEWS
 • »
 • film
 • »
 • Vijay Sethupathi 800 | സിനിമാ വിവാദം: വിജയ് സേതുപതിയുടെ മകൾക്കതിരെ ബലാത്സംഗ ഭീഷണി

Vijay Sethupathi 800 | സിനിമാ വിവാദം: വിജയ് സേതുപതിയുടെ മകൾക്കതിരെ ബലാത്സംഗ ഭീഷണി

മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽനിന്ന് നടൻ വിജയ് സേതുപതി കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു.

Vijay Sethupathi - Muttiah Muralitharan

Vijay Sethupathi - Muttiah Muralitharan

 • Last Updated :
 • Share this:
  ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽനിന്ന് നടൻ വിജയ് സേതുപതി കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. തീവ്ര തമിഴ് ദേശീയത ഉന്നയിക്കുന്നവരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു നടന്റെ പിന്മാറ്റം. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ട്വിറ്ററിൽ ബലാത്സം​ഗ ഭീഷണിയുമുണ്ടായി.

  Also Read- ഫിലിം ക്രിട്ടികസ് അവാര്‍ഡ്: നിവിൻ പോളി മികച്ച നടൻ, മഞ്ജു വാര്യർ നടി

  റിതിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സേതുപതിയുടെ മകൾക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സം​ഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ട്വിറ്റർ ഭീഷണിക്ക് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തി. ഡിഎംകെ എം പി സെന്തിൽ കുമാർ, ​ഗായിക ചിന്മയി തുടങ്ങി നിരവധി പേർ ഈ ആവശ്യമുന്നയിച്ച് രം​ഗത്തെത്തി.

  Also Read- നവ്യ ഇനി നാത്തൂന്റെ ഉത്തരവാദിത്തങ്ങളിലേക്ക്; സഹോദരന്റെ വിവാഹ ചിത്രങ്ങളുമായി നവ്യ നായർ  തന്റെ ജീവചരിത്ര സിനിമയിൽ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹത്തോട് ചിത്രത്തിൽനിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ച് മുരളീധരൻ തന്നെ രം​ഗത്തെത്തിയിരുന്നു. 800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്കരിക്കാൻ സമൂഹ മാധ്യമങ്ങളിൽ ഹാഷ് ടാഗ് കാമ്പയിനുകൾ സജീവമായി. 'ഷെയിം ഓൺ യൂ', 'ബോയ്കോട്ട് വിജയ് സേതുപതി' തുടങ്ങിയ ഹാഷ്​ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ തരം​ഗമായി.

  വിവാദത്തിന് പിന്നിൽ

  തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയിൽ ഒരു തമിഴ്നാട്ടുകാരൻ വേഷമിടുന്നത് അപമാനമാണെന്നുമായിരുന്നു വിജയ് സേതുപതിക്കെതിരായ വിമർശനങ്ങൾ. 30 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയെ പിന്തുണയ്ക്കുന്ന വ്യക്തിയായാണ് മുത്തയ്യ മുരളീധരനെ കണക്കാക്കുന്നത്.  ശ്രീലങ്കൻ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ: മുത്തയ്യ മുരളീധരൻ

  ശ്രീലങ്കൻ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ? എന്റെ ജീവിതത്തെകുറിച്ച് അറിയാത്തവർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി എന്നെ തമിഴ് സമൂഹത്തിനെതിരേ പ്രവർത്തിക്കുന്ന വ്യക്തയായി മുദ്ര കുത്തുന്നു. അതെന്നെ വേദനിപ്പിക്കുന്നു. എന്റെ കാരണങ്ങൾ എന്റെ എതിരാളികളെ സമാധാനിപ്പിക്കില്ലെങ്കിലും മറുവശത്ത്, എന്നെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു- മുത്തയ്യ മുരളീധരൻ വിവാദങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ.

  Also Read- ദിൽവാലേ ദുൽഹനിയ ലേജായേംഗാ 25വർഷം പിന്നിടുമ്പോൾ ഷാരൂഖിനും കാജോളിനും ലണ്ടനിൽ ശില്പമുയരുന്നു

  ''എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമക്കായി നിർമാതാക്കൾ സമീപിച്ചപ്പോൾ ഞാൻ ആദ്യം മടിച്ചു. പക്ഷേ, പിന്നീട്, എന്റെ വിജയത്തിൽ എന്റെ മാതാപിതാക്കൾ, അധ്യാപകർ, പരിശീലകർ, സഹകളിക്കാർ എന്നിവരുടെ സംഭാവനകളെ അംഗീകരിക്കാനുള്ള ശരിയായ അവസരമാണിതെന്ന് കരുതി. എന്റെ കഥ യുവാക്കൾക്ക് പ്രചോദനമാകുമെന്നും വിചാരിച്ചു. എന്നാൽ എന്റെ പേരിൽ ഒരു നടനും കഷ്ടപ്പെടരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിൽ നിന്ന് പിൻമാറണമെന്ന് ഞാൻ വിജയ് സേതുപതിയോട് അപേക്ഷിക്കുകയാണ്''- മുത്തയ്യ മുരളീധരൻ കുറിച്ചു.
  Published by:Rajesh V
  First published: