നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കേരളത്തിലെ BJP പ്രവർത്തകർ പ്രവർത്തിക്കുന്നത് ജീവൻ പണയം വെച്ച്; വാരാണസിയിലെ പ്രവർത്തകർക്ക് ഈ വെല്ലുവിളിയില്ലെന്ന് മോദി

  കേരളത്തിലെ BJP പ്രവർത്തകർ പ്രവർത്തിക്കുന്നത് ജീവൻ പണയം വെച്ച്; വാരാണസിയിലെ പ്രവർത്തകർക്ക് ഈ വെല്ലുവിളിയില്ലെന്ന് മോദി

  'കേരളത്തിൽ വോട്ട് ചെയ്യാൻ പോകുന്ന പ്രവർത്തകർ തിരികെ വരുമെന്ന് ഉറപ്പില്ല'

  modi

  modi

  • News18
  • Last Updated :
  • Share this:
   വാരാണസി: കേരളത്തിലെ ബിജെപി പ്രവർത്തകർ ജീവൻപണയംവെച്ചാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ വോട്ട് ചെയ്യാൻ പോകുന്ന പ്രവർത്തകർ തിരികെ വരുമെന്ന് ഉറപ്പില്ലെന്നും വാരാണസിയിൽ മോദി പറഞ്ഞു. കേരളത്തിലും ബംഗാളിലും പാർട്ടി പ്രവർത്തകർ ആക്രമിക്കപ്പെടുകയാണ്. കേരളത്തിൽ ബിജെപി പ്രവർത്തകർ നേരിടുന്ന വെല്ലുവിളി വാരാണസിയിലെ പ്രവർത്തകർക്കില്ലെന്നും മോദി പറഞ്ഞു.

   ഉത്തർപ്രദേശിലെ വാരണാസിയിൽ അൽപസമയത്തിനകം മോദി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കേന്ദ്ര മന്ത്രിമാരും എൻ ഡി എ നേതാക്കളും മോദിയെ അനുഗമിക്കും. പത്രിക സമർപ്പണത്തിന് മുന്നോടിയായി ബൂത്ത്തല പ്രവർത്തകരെ മോദി അഭിസംബോധന ചെയ്തു. രാജ്യത്ത് ബി ജെ പി തരംഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

   First published:
   )}