'വനിതാ എംപിയെ അപമാനിച്ചു; എംപിമാരെ കയ്യേറ്റം ചെയ്തു; രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിനു പരാതി

Last Updated:

രാഹുൽ അകാരണമായി തട്ടിക്കയറിയെന്ന് നാഗാലൻഡിൽ നിന്നുള്ള വനിതാ എം പി ഫാംഗ് നോൻ കൊന്യാക് പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്‍റേതെന്നും അവർ ആരോപിച്ചു

(Image: PTI)
(Image: PTI)
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിന് പരാതി നൽകി ബിജെപി. എംപിമാരെ കയ്യേറ്റം ചെയ്തെന്നും വനിത എംപിയെ അപമാനിച്ചെന്നും ചൂണ്ടികാട്ടിയാണ് വധശ്രമത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരിക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ഇന്ന് പാർലമെന്‍റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയിൽ ബിജെപി ആരോപിക്കുന്നു. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ബിജെപി പരാതി നൽകിയിരിക്കുന്നത്. ബിജെപി എംപിമാരായ അനുരാഗ് ഠാക്കൂറും ബൻസുരി സ്വരാജുമാണ് പരാതി നൽകിയത്.
രാഹുൽ അകാരണമായി തട്ടിക്കയറിയെന്ന് നാഗാലൻഡിൽ നിന്നുള്ള വനിതാ എം പി ഫാംഗ് നോൻ കൊന്യാക് പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്‍റേതെന്നും അവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കയ്യേറ്റം ചെയ്തെന്നും മന്ത്രി കിരൺ റിജിജുവും ആരോപിച്ചു. അതേസമയം രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
advertisement
ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കയ്യേറ്റം ചെയ്തുവെന്ന് കാട്ടി കോൺഗ്രസ് ബിജെപി എംപിമാർക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Summary: BJP MPs Anurag Thakur and Bansuri Swaraj have filed a police complaint against Congress leader Rahul Gandhi, accusing him of being involved in "physical assault and incitement" during a scuffle at Parliament.
മലയാളം വാർത്തകൾ/ വാർത്ത/India/
'വനിതാ എംപിയെ അപമാനിച്ചു; എംപിമാരെ കയ്യേറ്റം ചെയ്തു; രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിനു പരാതി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement