ബിജെപി നേതാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു
Last Updated:
മാൻസോർ: മധ്യപ്രദേശിലെ മാൻസോറിൽ ബിജെപി നേതാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു.  നഗരസഭാ അധ്യക്ഷൻ പ്രഹ്ലാദ് ബാന്ദ്വാർ ആണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ എത്തിയ അജ്ഞാത സംഘമാണ് അദ്ദേഹത്തിനു നേരെ നിറയൊഴിച്ചത്.
സംഭവസ്ഥലത്തു തന്നെ പ്രഹ്ലാദ് ബാന്ദ്വാർ കൊല്ലപ്പെട്ടു. കൊലയാളികൾക്കായി പോലീസ് വ്യാപക തെരച്ചിൽ തുടങ്ങി. സംഭവത്തെ തുടർന്ന് പ്രദേശത്തു കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പേര് ലഭിച്ചെന്നും നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മറ്റൊരു ബിജെപി നേതാവായ ബൈജു പ്രസാദ് ഗുപ്ത ബീഹാറിൽ വെടിയേറ്റ് മരിച്ചിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2019 10:22 PM IST



