'രാഹുല്‍ അമേഠി ഉപേക്ഷിച്ചത് സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന് ഭയന്ന്'; കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ പ്രചണ്ഡ പ്രചരണം

Last Updated:

2009ല്‍ മൂന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചത്. എന്നാല്‍ 2019ല്‍ ഈ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടാക്കാന്‍ സ്മൃതി ഇറാനിയ്ക്ക് കഴിഞ്ഞു

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠിയില്‍ നിന്ന് മാറി റായ്ബറേലി മണ്ഡലത്തില്‍ ജനവിധി തേടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരെ ഗാന്ധി കുടുംബത്തിലെ ഒരു വിശ്വസ്ഥനെയിറക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതോടെ കോണ്‍ഗ്രസിനെതിരെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി.
സ്മൃതി ഇറാനിയ്ക്ക് മുന്നില്‍ തോല്‍ക്കുമെന്ന് ഭയന്ന് രാഹുല്‍ മണ്ഡലം മാറിയിരിക്കുകയാണെന്ന കാര്യം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. അമേഠിയില്‍ ആരെ നിര്‍ത്തിയിട്ടും കാര്യമില്ലെന്നും സ്മൃതി ഇറാനിയുടെ വിജയശതമാനം കുറയ്ക്കാനാകില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകളായി റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ മാനേജറായി പ്രവര്‍ത്തിച്ചിരുന്ന കെ.എല്‍. ശര്‍മ്മയെയാണ് അമേഠിയില്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ അമേഠിയില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് ബിജെപി തറപ്പിച്ച് പറയുന്നു.
രാഹുല്‍ ഗാന്ധിയ്ക്ക് വോട്ട് ചെയ്തിട്ടും കാര്യമില്ലെന്ന് വോട്ടര്‍മാരോട് പറയുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചാല്‍ രാഹുല്‍ റായ്ബറേലി സീറ്റ് എന്തായാലും ഉപേക്ഷിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ കണക്കുകൂട്ടുന്നു.
advertisement
"സീറ്റ് തെരഞ്ഞെടുക്കുന്നതിലെ കാലതാമസം പാര്‍ട്ടിയുടെ ബലഹീനതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുല്‍ വിമുഖത കാട്ടിയിരുന്നു. വിജയിച്ചാല്‍ അദ്ദേഹം റായ്ബറേലി സീറ്റ് ഉപേക്ഷിച്ച് വയനാട് നിലനിര്‍ത്തുമെന്ന കാര്യം വോട്ടര്‍മാര്‍ക്ക് വ്യക്തമായിക്കഴിഞ്ഞു," എന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് ന്യൂസ് 18നോട് പറഞ്ഞു.
റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും പ്രാദേശിക നേതാവ് കൂടിയായ ദിനേശ് പ്രതാപ് സിംഗിനെ പോലെയുള്ള നേതാവിന് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്ന് ബിജെപി അറിയിച്ചു. വിജയിച്ചാലും രാഹുല്‍ റായ്ബറേലി സീറ്റ് ഉപേക്ഷിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. അതിലൂടെ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഉടലെടുക്കും.
advertisement
"അങ്ങനെയെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി വദ്ര മത്സരിക്കുമോ?", എന്ന് ബിജെപി നേതാവ് പറഞ്ഞു.
റായ്ബറേലിയില്‍ ദിനേശ് പ്രതാപ് സിംഗിന് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റായ റായ്ബറേലിയില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സോണിയ ഗാന്ധി വിജയിച്ചത്. എന്നാല്‍ 2019ല്‍ ഭൂരിപക്ഷം 1.67 ലക്ഷമായി കുറഞ്ഞിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി ദിനേശ് പ്രതാപ് സിംഗ് ആദ്യമായി മത്സരത്തിനിറങ്ങിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2019ലേത്.
advertisement
ഇതേ അവസ്ഥ തന്നെയാണ് അമേഠിയിലും സംഭവിച്ചത്. 2009ല്‍ മൂന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചത്. എന്നാല്‍ 2019ല്‍ ഈ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടാക്കാന്‍ സ്മൃതി ഇറാനിയ്ക്ക് കഴിഞ്ഞു. ഏകദേശം 55000 വോട്ടുകളുടെ ഭൂരിപക്ഷത്തില്ലാണ് രാഹുലിനെ രാഹുലിനെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'രാഹുല്‍ അമേഠി ഉപേക്ഷിച്ചത് സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന് ഭയന്ന്'; കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ പ്രചണ്ഡ പ്രചരണം
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement