ഇന്റർഫേസ് /വാർത്ത /India / Farmers' Protest|കർഷക സമര വേദിക്ക് സമീപം യുവാവിന്റെ മൃതദേഹം കയ്യും കാലും വെട്ടി കെട്ടിതൂക്കിയ നിലയിൽ

Farmers' Protest|കർഷക സമര വേദിക്ക് സമീപം യുവാവിന്റെ മൃതദേഹം കയ്യും കാലും വെട്ടി കെട്ടിതൂക്കിയ നിലയിൽ

Image: ANI

Image: ANI

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

  • Share this:

ന്യൂഡൽഹി: ഹരിയാനയിലെ സിംഘു അതിർത്തിയിൽ (Singhu border) യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ. കർഷക സമരം (Farmers' protest site)നടക്കുന്ന വേദിക്ക് സമീപമാണ് കയ്യും കാലും വെട്ടി കെട്ടിതൂക്കിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് ബാരിക്കേഡിൽ (Police Barricade)കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും ആരാണ് കൊലപാതകത്തിന് പിന്നിൽ എന്ന് വ്യക്തമല്ലെന്നുമാണ് പൊലീസ് വിശദീകരണം. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം, സിഖ് വിഭാഗത്തിലെ നിഹാംഗ് സംഘടനയിൽ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വാർത്തകൾ. നിഹാങ്കുകൾ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

മൃതദേഹം സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്.

ഇതിനിടയിൽ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സംയുക്ത കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തു വന്നിട്ടുണ്ട്.

Encounter with Terrorists | പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരില്‍ (Jammu Kashmir) ഭീകരാക്രമണത്തില്‍ (Terror Attack) രണ്ടു സൈനികര്‍ക്ക് വീരമൃത്യു. വ്യാഴാഴ്ച രാത്രിയാണ് പൂഞ്ച്(Poonch) ജില്ലയിലെ മെന്തറില്‍ നര്‍ഖാസ് വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയില്‍ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്‍ക്കാലികമായി അടച്ചിരുന്നു. സംയുക്ത ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായി സൈന്യം അറിയിച്ചു.

കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഭീകരവാദികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. അതിര്‍ത്തി കടന്നെത്തിയ മൂന്നോ നാലോ ഭീകരര്‍ പ്രദേശത്തുണ്ടെന്നാണ് സംശയിക്കുന്നത്.

തിങ്കളാഴ്ച ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മലയാളി സൈനികന്‍ ഉള്‍പ്പെടെ അഞ്ചു സെനികര്‍ വീരമൃത്യു വരിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സുരക്ഷാ സേനയുടെ ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

സൂറന്‍കോട് മേഖലയില്‍ നാല് മുതല്‍ അഞ്ച് വരെ ആയുധധാരികളായ ഭീകരര്‍ നുഴഞ്ഞുകയറിയത്. ഇതേത്തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

First published:

Tags: Farmers protest