ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വസതിയ്ക്ക് സമീപത്ത് ബോംബ് കണ്ടെത്തി. വസതിയോട് ചേർന്നുള്ള ഹെലിപ്പാഡിന് സമീപമാണ് ബോംബ് കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വസതിയും ഇതിന് സമീപത്താണ്.
സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ബോംബ് കണ്ടെത്തുമ്പോൾ പഞ്ചാബ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വസതിയിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിന്റേയും, ഹരിയാണയുടേയും നിയമസഭാ മന്ദിരവും സെക്രട്ടറിയേറ്റും ബോംബ് കണ്ടെത്തിയ സ്ഥലത്തിനടുത്താണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.