'വീട്ടമ്മമാരുടെ ജോലിയാണ് ഏറ്റവും പ്രയാസമേറിയത്': അഭിപ്രായം വ്യക്തമാക്കി ബോംബൈ ഹൈക്കോടതി
Last Updated:
അപകട മരണത്തിൽ വീട്ടമ്മ മരിച്ചതിന് നഷ്ടപരിഹാരമായി 8.22 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
മുംബൈ: ഏറ്റവും വെല്ലുവിളി നിറഞ്ഞതും കുടുംബത്തിൽ ഏറ്റവും പ്രാധാന്യമേറിയതും എന്നാൽ ഏറ്റവും കുറവ് പരിഗണക്കപ്പെടുന്നതും വീട്ടമ്മമാരുടെ ജോലിയാണെന്ന് ബോംബെ ഹൈക്കോടതി. വീട്ടമ്മയുടെ മരണത്തെ തുടർന്ന് അവരുടെ കുടുംബാംഗങ്ങൾക്ക് പ്രതിഫലം നൽകേണ്ടതാണെന്ന് മുൻപ് നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചാണ് ഈ അഭിപ്രായവും പുറപ്പെടുവിച്ചത്.
ഒരു കുടുംബത്തെ ഒരുമിച്ച് കൊണ്ടുപോകുന്നത് വീട്ടമ്മയാണ്. ഭർത്താവിന് താങ്ങായും മക്കൾക്ക് വഴികാട്ടിയായും നിൽക്കുന്ന അവരാണ് കുടുംബത്തെ ഒരുമിച്ച് നിർത്തുന്നത്. വീട്ടമ്മമാരുടെ ജോലി വിലമതിക്കാനാകാത്തതാണെന്നും ജസ്റ്റിസ് അനിൽ കിലോർ നിരീക്ഷിച്ചു.
അവധിയൊന്നും കൂടാതെ ഒരു വീട്ടമ്മ എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കുന്നു. എന്നാൽ, ഇതൊരു തൊഴിലായി കണക്കാക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ അവരുടെ ജോലി അറിയപ്പെടാതെ പോകുകയാണെന്നും ഇത് പ്രതിമാസ വരുമാനം നേടുന്നില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
You may also like:'യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ'; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് [NEWS] സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ [NEWS] ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം [NEWS]
മഹാരാഷ്ട്രയിലെ അമരാവതി നിവാസിയായ രംഭു ഗവായിയും രണ്ട് ആൺമക്കളും സമർപ്പിച്ച അപ്പീലിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. 2005ൽ ഇവരുടെ കുടുംബത്തിന് ഉണ്ടായ അപകടത്തിൽ രംഭവ് ഗവായിയുടെ ഭാര്യ മരണപ്പെട്ടിരുന്നു. എന്നാൽ, ഭാര്യയുടെ മരണത്തിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ട്രിബ്യൂണൽ 2007 ഫെബ്രുവരി മൂന്നിന് വിധിച്ചിരുന്നു. മരണപ്പെട്ടയാൾക്ക് ജോലിയില്ലെന്നും വരുമാനമില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നുമാണ് ട്രിബ്യൂണൽ വിധിച്ചത്.
advertisement
ഇതിനെതിരെ ഗവായിയും മക്കളും കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു വീട്ടമ്മ നൽകിയ സേവനങ്ങളും കുടുംബത്തിന് അവർ നൽകിയ സംഭാവനകളും പൂർണമായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് കിലോർ പറഞ്ഞു. 2001ലെ ഒരു വിധിന്യായത്തിൽ സുപ്രീംകോടതി നടത്തിയ പരാമർശവും ജഡ്ജി ചൂണ്ടിക്കാട്ടി. വീട്ടമ്മ മരണപ്പെട്ടാൽ ആ വ്യക്തിയുടെ കുടുംബത്തോടുള്ള സേവനം കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്നായിരുന്നു അന്ന് പുറപ്പെടുവിച്ച വിധി. അപകട മരണത്തിൽ വീട്ടമ്മ മരിച്ചതിന് നഷ്ടപരിഹാരമായി 8.22 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2020 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വീട്ടമ്മമാരുടെ ജോലിയാണ് ഏറ്റവും പ്രയാസമേറിയത്': അഭിപ്രായം വ്യക്തമാക്കി ബോംബൈ ഹൈക്കോടതി