ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം

Last Updated:

നാല് ഘട്ടങ്ങളിലായാണ് തീർത്ഥാടനം പുനരാരംഭിക്കുന്നത്.

കെയ്റോ: കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന തീർത്ഥാടനം വീണ്ടും ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉംറ തീർത്ഥാടനം വീണ്ടും ആരംഭിക്കുന്നത്. ഒക്ടോബർ 4 മുതൽ രാജ്യത്തിന് അകത്തുള്ളവർക്കാണ് അനുമതി.
നാല് ഘട്ടങ്ങളിലായാണ് തീർത്ഥാടനം പുനരാരംഭിക്കുന്നത്. ഒക്ടോബർ 4 ന് ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ പ്രതിദിനം ആറായിരം തീർത്ഥാടകർക്കാണ് അനുമതി നൽകുക. ഒക്ടോബർ 18 ന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തിൽ ആകെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനമായ 15,000 തീർത്ഥാടകരെയായിരിക്കും പ്രതിദിനം അനുവദിക്കുക.
നവംബർ മൂന്ന് മുതൽ നൂറ് ശതമാനമായ 20,000 തീർത്ഥാടകർക്കും അനുമതി നൽകും. കോവിഡ് പൂർണമായും ഇല്ലാതായാൽ മാത്രമേ സാധാരണഗതിയിലുള്ള തീർത്ഥാടനം അനുവദിക്കുകയുള്ളൂ.
You may also like:'കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാൻ NIA ശ്രമം': ജമാഅത്തെ ഇസ്ലാമി
കോവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയായിരിക്കും തീർത്ഥാനം നടക്കുക. കഴിഞ്ഞ മാർച്ചിലാണ് തീർത്ഥാടകരെ സൗദി അറേബ്യ വിലക്കിയത്. കഴിഞ്ഞ വർഷം 19 ദശലക്ഷം തീർത്ഥാടകരാണ് ഉംറയ്ക്ക് എത്തിയിരുന്നത്.
advertisement
നവംബർ 1 മുതൽ കോവിഡ് ഭീഷണിയില്ലെന്ന് സൗദി അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഉംറയ്ക്ക് എത്താം.
കോവിഡിനെ തുടർന്ന് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവും സൗദി വെട്ടിക്കുറച്ചിരുന്നു. രാജ്യത്തിനകത്തുള്ളവർക്ക് മാത്രമാണ് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി ഉണ്ടായിരുന്നത്. പ്രതിവർഷം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഹജ്ജിനായി എത്തിയിരുന്നത്. ഓരോ വർഷവും 12 ബില്യൺ ഡോളറിന്റെ വരുമാനമാണ് സൗദിക്ക് ഹജ്ജ്, ഉംറ തീർത്ഥാടനത്തിലൂടെ ലഭിക്കുന്നത്.
ആപ്​ വഴിയായിരിക്കും തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും സന്ദർശനകരുടെയും പ്രവേശനം നിയന്ത്രിക്കുക. കോവിഡ് മുൻകരുതലുകളും മാനദണ്ഡങ്ങളും തീർത്ഥാടകർ നിർബന്ധമായും പാലിക്കണമെന്ന് സൗദി ഭരണകൂടം അറിയിച്ചു.
advertisement
ഇതുവരെ 330,789 കോവിഡ് കേസുകളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്. 4,542 പേർ രോഗംബാധിച്ച് മരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement