പാകിസ്ഥാന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പി കെ സാഹുവിനെ മോചിപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ 10.30ഓടെ അട്ടാരി വാഗ അതിർത്തി വഴി ജവാനെ തിരികെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാക് റേഞ്ചേഴ്സിന്റെ പിടിയിലായ ബിഎസ്എഫ് ജവാൻ പി കെ സാഹുവിനെ പാകിസ്ഥാൻ വിട്ടയച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണക്ക് ശേഷമാണ് മോചനം. ഇന്ന് രാവിലെ ജവാൻ ഇന്ത്യയിലേക്ക് മടങ്ങി. ഏപ്രിൽ 23ന് അബദ്ധത്തിൽ രാജ്യാന്തര അതിർത്തി കടന്ന ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പൂര്‍ണം കുമാര്‍ സാഹു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള പിരിമുറുക്കത്തിനിടെയായിരുന്നു ബിഎസ്എഫ് ജവാന്‍ കസ്റ്റഡിയിലാകുന്നത്.
advertisement
സാഹുവിന്റെ കുടുംബം അദ്ദേഹത്തിന്റെ മോചനത്തിനായി ഇന്ത്യൻ അധികാരികളെ സമീപിച്ചിരുന്നു. പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ സാഹുവിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍നില്‍ക്കെയാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.
കുടുംബത്തിന് ആശ്വാസമേകുന്ന നടപടിയാണുണ്ടായതെന്നും ഇന്ന് രാവിലെ പി കെ സാഹു ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാവിലെ 10.30ഓടെ അട്ടാരി വാഗ അതിർത്തി വഴി ജവാനെ തിരികെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. 'പാകിസ്ഥാന്‍ റേഞ്ചേഴ്സുമായുള്ള പതിവ് ഫ്‌ളാഗ് മീറ്റിങ്ങുകളിലൂടെയും മറ്റ് ആശയവിനിമയ മാര്‍ഗങ്ങളിലൂടെയും നിരന്തരമായ ശ്രമങ്ങളിലൂടെ, ബിഎസ്എഫ് കോണ്‍സ്റ്റബിളിനെ സ്വദേശത്തേക്ക് എത്തിക്കുന്നത് സാധ്യമായി' -ബിഎസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു.
advertisement
Summary: BSF jawan, who was captured by Pakistani Rangers after the Pahalgam terror attack, returned to India this morning, days after an "understanding" between the two countries.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 14, 2025 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പി കെ സാഹുവിനെ മോചിപ്പിച്ചു