'അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമം'; കല്‍ക്കട്ട ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
മദ്യാസക്തിയിലായിരുന്ന ജനക് റാമെന്ന വ്യക്തി ഡ്യൂട്ടിക്കിടെ തന്നെ 'ഡാര്‍ലിങ്' എന്നു വിളിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു പോലീസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
അപരിചിതരായ സ്ത്രീകളെ 'ഡാര്‍ലിങ്' എന്ന് അഭിസംബോധന ചെയ്യുന്നത് ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ വരുമെന്ന് കൽക്കട്ട ഹൈക്കോടതി. പരിചയമില്ലാത്ത സ്ത്രീകളെ 'ഡാര്‍ലിങ്' എന്ന് വിളിക്കുന്നത് ലൈംഗികചുവയുള്ള പരാമര്‍ശമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 354 എ, 509 വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യമാണെന്നും ജസ്റ്റിസ് ജയ് സെന്‍ഗുപ്ത അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് കണ്ടെത്തി.
മദ്യാസക്തിയിലായിരുന്ന ജനക് റാമെന്ന വ്യക്തി ഡ്യൂട്ടിക്കിടെ തന്നെ 'ഡാര്‍ലിങ്' എന്നു വിളിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു പോലീസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജനക് റാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇയാള്‍ക്ക് 3 മാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു.
ഒരു സ്ത്രീയെ, അവര്‍ പോലീസ് ഉദ്യോഗസ്ഥയോ മറ്റാരെങ്കിലുമോ ആവട്ടെ, മദ്യാസക്തിയിലോ അല്ലാതെയോ അപരിചിതനായ ഒരു പുരുഷന്‍ ലൈംഗിക ഉദ്ദേശ്യത്തോടെ 'ഡാര്‍ലിങ്' എന്ന് അഭിസംബോധന ചെയ്യുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. തത്കാലം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഒരു അപരിചിതന് തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയെ അത്തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യാന്‍ അനുവാദമില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി നിരീക്ഷിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,Kolkata,West Bengal
First Published :
March 03, 2024 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമം'; കല്‍ക്കട്ട ഹൈക്കോടതി


