കുടിയേറ്റ തൊഴിലാളികളുടെ കാൽനടയാത്ര; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

Last Updated:

അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.

ന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികൾ കാൽനടയായി യാത്ര ചെയ്യുന്നതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ അതത് സംസ്ഥാന സർക്കാറുകൾ ഉചിതമായ തീരുമാനമെടുക്കണം. ആരാണ് നടക്കുന്നതെന്ന് പരിശോധിക്കാൻ കോടതിക്ക് കഴിയില്ലെന്നും പൊതുതാൽപര്യ ഹരജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
You may also like:തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു [NEWS]കോവിഡ് 19: വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലുമെത്തി [NEWS]കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും [NEWS]
'അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്' കാൽനടയായി യാത്ര ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി അവർക്ക് ഭക്ഷണവും പാർപ്പിടവും കേന്ദ്രം ഒരുക്കണമെന്നായിരുന്നു അഭിഭാഷകനായ അലോക് ശ്രീവാസ്തവ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. 'അവരെ തടയാൻ നമുക്കെങ്ങനെയാണ് കഴിയുക' എന്നും കോടതി ചോദിച്ചു.
advertisement
പാളത്തിലുറങ്ങിക്കിടന്ന 16 തൊഴിലാളികൾ ട്രെയിൻ കയറി മരിച്ച സാഹചര്യവും ഹരജിയിൽ സൂചിപ്പിച്ചിരുന്നു.  'റെയിൽവെ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക 'എന്നും കോടതി ചോദിച്ചു.
തൊഴിലാളികളെ നാട്ടിലെത്തിക്കാനായി കേന്ദ്രം ട്രെയിൻ സർവീസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാവരും അവരവുടെ ഊഴമെത്തുന്നതുവരെ കാത്തിരിക്കാൻ തയാറാവണമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
കുടിയേറ്റ തൊഴിലാളികളുടെ കാൽനടയാത്ര; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
Next Article
advertisement
ഫീസ് 15,000 രൂപയിൽനിന്നും 50,000 രൂപയായി; നിവർത്തിയില്ലാതെ വിദ്യാർത്ഥി കാർഷിക കോളജിലെ പഠനം അവസാനിപ്പിച്ചു
ഫീസ് 15,000 രൂപയിൽനിന്നും 50,000 രൂപയായി; നിവർത്തിയില്ലാതെ വിദ്യാർത്ഥി കാർഷിക കോളജിലെ പഠനം അവസാനിപ്പിച്ചു
  • വിദ്യാർത്ഥി അർജുൻ, വർധിച്ച ഫീസ് താങ്ങാനാവാതെ വെള്ളായണി കാർഷിക കോളേജിലെ പഠനം അവസാനിപ്പിച്ചു.

  • ഫീസ് 15,000 രൂപയിൽനിന്നും 50,000 രൂപയായി വർധിച്ചതോടെ അർജുൻ പഠനം അവസാനിപ്പിക്കാൻ നിർബന്ധിതനായി.

  • അർജുന്റെ നിസഹായാവസ്ഥ വിവരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

View All
advertisement