സ്ഫോടനത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന LNJP ആശുപത്രിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി
എന്താണ് സംഭവിച്ചത് എന്നത് വിലയിരുത്തിയ ശേഷം വിവരങ്ങൾ പുറത്ത് വിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ മാധ്യമങ്ങളോട്.ഊഹാപോഹങ്ങൾ വേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി.
പൊട്ടിത്തെറിച്ചത് രണ്ടോ മൂന്നോ പേർ സഞ്ചരിച്ച ഹ്യുണ്ടായി i 20 കാർ എന്ന് ഡൽഹി പോലീസ് ന്യൂസ് 18 നോട് സ്ഥിരീകരിച്ചു
കേരളത്തിലും അതീവ ജാഗ്രതാ നിർദേശം. റയിൽവെ സ്റ്റേഷനുകളിൽ സുരക്ഷാ പരിശോധന നടക്കുകയാണ്
ആശുപത്രിയിലേക്ക് 15 പേരെ ഗുരുതര അവസ്ഥയിലാണ് കൊണ്ട് വന്നത് എന്ന്
ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രി അധികൃതർ സ്ഥിരീകരിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി
ഔദ്യോഗികമായി സ്ഥിരീകരണം ഇല്ലെങ്കിലും എട്ട് പേർ മരിച്ചതായി സൂചന.
പതുക്കെ പോയ ഒരു വാഹനമാണ് പൊട്ടിത്തെറിച്ചത് എന്ന് ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൽച്ച
അന്വേഷണം നടക്കുകയാണ് എന്നും അതിനു ശേഷമേ പ്രതികരിക്കൂ എന്നും പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചു .അപകടം നടന്ന് 90 മിനിട്ടിനു ശേഷമാണ് ഉന്നത ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത്.
മുംബൈ, അയോദ്ധ്യ അടക്കം രാജ്യത്തിന്റെ തന്ത്ര പ്രധാനമായ ഒട്ടേറെ സ്ഥലങ്ങളിൽ അതീവ ജാഗ്രത ഏർപ്പെടുത്തി
പൊട്ടിത്തെറിച്ച കാറിൽ മൂന്നോ നാലോ യാത്രക്കാർ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികളായ ടാക്സി ഡ്രൈവർമാർ
മാരുതി ഈക്കോ വാഹനമാണ് പൊട്ടിത്തെറിച്ചത് എന്നാണ് ആദ്യ വിവരം
സി എൻ ജി സിലണ്ടർ പൊട്ടിത്തെറിച്ചതാണ് എന്നും സൂചനയുണ്ട്
അപകടമാണോ ആസൂത്രിതമായ അക്രമണമാണോ എന്ന് ഇതുവരെ സ്ഥിരീകരണം ഇല്ല.
ഇതേക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാൻ സമയമായിട്ടില്ല എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ
നിരവധി വാഹനങ്ങൾക്ക് തീ പിടിച്ചതായി വിവരമുണ്ട്
ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം വൈകിട്ട് 6.55 ഓടെ ഉഗ്രസ്ഫോടനം നടന്നതായി ആണ് റിപ്പോർട്ട്
നിരവധി പേർക്ക് പരിക്കേറ്റു എന്നാണ് പ്രാഥമിക വിവരം