കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ പ്രവർത്തനം ശക്തം. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അധ്യക്ഷനായ സമിതി സ്വകാര്യ മേഖലയും സന്നദ്ധ സംഘടനകളും അന്താരാഷ്ട്ര സംഘടനകളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. വെന്റിലേറ്റർ നിർമാണം മുതൽ സാധാരണക്കാർക്ക് ഭക്ഷണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വരെ ചർച്ച നടത്തുകയാണ് സമിതി.
സമിതിയുടെ രൂപീകരണം1. യുഎന്‍ സംഘടനകള്‍, ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്.
2. പൊതുസമൂഹത്തിലെ സംഘടനകളും വികസന പങ്കാളികളും.
3. വ്യവസായ പങ്കാളികള്‍- സിഐഐ, ഫിക്കി, അസോചെം, നാസ്സ്‌കോം.
ഈ മൂന്നു ഗ്രൂപ്പുകളിലെ പങ്കാളികളുമായി ചേര്‍ന്നു പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു ഫലപ്രദമായ പരിഹാരങ്ങളുണ്ടാക്കാനും ആസൂത്രണം തയ്യാറാക്കാനും വേണ്ടിയാണ് സമിതി രൂപീകരിച്ചത്.
സമിതി അംഗങ്ങൾനിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അധ്യക്ഷനായി രൂപീകരിച്ച ഉന്നതാധികാര സമിതിയിലെ മറ്റ് അംഗങ്ങള്‍: ഡോ. വിജയരാഘവന്‍, കമല്‍ കിഷോര്‍ ( എന്‍ഡിഎംഎ അംഗം), സന്ദീപ് മോഹന്‍ ഭട്നാഗര്‍ ( സിബിഐസി അംഗം), അനില്‍ മാലിക് ( അഡീഷണല്‍ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം), വിക്രം ദൊരൈസ്വാമി ( അഡീഷണല്‍ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം), പി. ഹാരിഷ് ( അഡീഷണല്‍ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം), ഐശ്വര്യ സിംഗ് ( ഡെപ്യൂട്ടി സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസ്), ടിനാ സോണി ( ഡെപ്യൂട്ടി സെക്രട്ടറി. ക്യാബിനറ്റ് സെക്രട്ടേറിയറ്റ്). നിതി ആയോഗ് എസ്ഡിജിയുടെ ഉപദേശക സന്യുക്ത സമദ്ദാറിന്റെ സേവനങ്ങളും സമിതിക്ക് ലഭിക്കുന്നു.
You may also like:288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ ഹെലിൻ ബോലെക് ആരാണ്? [NEWS]ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം [NEWS]COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം [NEWS]മാർച്ച് 30നും ഏപ്രിൽ മൂന്നിനും ഇടയിൽ ആറ് യോഗങ്ങൾവ്യവസായ പങ്കാളികള്‍, അന്താരാഷ്ട്ര സംഘടനകള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുമായി മാര്‍ച്ച് 30നും ഏപ്രില്‍ 3നും ഇടയില്‍ ആറു യോഗങ്ങള്‍ ചേര്‍ന്നു. കോവിഡ് 19 നേരിടുന്നതിന് അവരുടെ സംഭാവന, വരുന്ന ആഴ്ചകളിലെ അവരുടെ പദ്ധതി, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, ഗവണ്‍മെന്റില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് എന്നിവയേക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. മൂന്നു ഗ്രൂപ്പുകളും തങ്ങള്‍ക്കു ഗവണ്‍മെന്റില്‍ നിന്ന് ആവശ്യമുള്ള പിന്തുണയേക്കുറിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. വേഗത്തിലും കൂടുതല്‍ ഫലപ്രദവുമായ പ്രതികരണത്തിനും ഏകോപനത്തിനും മറ്റു ഗ്രൂപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും വിശദീകരിച്ചു.
അന്താരാഷ്ട്ര സംഘടനകളുമായും ചർച്ചഇന്ത്യയിലെ ഐക്യരാഷ്ട്ര സഭാ റെസിഡന്റ് കോര്‍ഡിനേറ്ററും ലോകാരോഗ്യ സംഘടന, യൂനിസെഫ്, യുഎന്‍എഫ്പിഎ, യുഎന്‍ഡിപി, ഐഎല്‍ഒ, യുഎന്‍ വിമെന്‍, യുഎന്‍- ഹാബിറ്റാറ്റ്, എഫ്എഒ, ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് എന്നിവയുടെ ഇന്ത്യന്‍ മേധാവികളുമായി ഉന്നതാധികാര സമിതി വിശദ ചര്‍ച്ച നടത്തി. മുന്നറിയിപ്പ്, നിരീക്ഷണ സംവിധാനങ്ങള്‍ക്കു സാങ്കേതിക പിന്തുണ ലഭ്യമാക്കുക, ആരോഗ്യ- പോഷക സേവനങ്ങള്‍ ശക്തിപ്പെടുത്തുക, ശേഷി കെട്ടിപ്പടുക്കല്‍, സാമ്പത്തിക വിഭവങ്ങള്‍, സുപ്രധാന ഉപകരണങ്ങള്‍ മുഖേനയുള്ള പിന്തുണ തുടങ്ങിയവയാണ് ഈ അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ വന്നത്. തങ്ങള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്‍മെന്റുകളുമായി വ്യത്യസ്ത മേഖലകളിലും സംസ്ഥാനങ്ങളിലും നടത്തുന്ന വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നതിന് യുഎന്‍ ഇന്ത്യ ഒരു സംയുക്ത പ്രതികരണ പദ്ധതി തയ്യാറാക്കി നിതി ആയോഗിനു സമര്‍പ്പിക്കുകയും ചെയ്തു.
40 സാമൂഹിക, സന്നദ്ധ സംഘടനകളുമായു കൂടിക്കാഴ്ച നടത്തിരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യത്യസ്ത സമൂഹങ്ങളിലും പ്രവര്‍ത്തിക്കുന്ന നാല്‍പ്പതിലധികം സാമൂഹിക സംഘടനകളും സന്നദ്ധ സംഘടനകളുമായി ഉന്നതാധികാര സംഘം 6 ചര്‍ച്ച നടത്തി. ഈ പ്രതിസന്ധി ഘട്ടത്തില്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളും പ്രശ്നങ്ങളും ഈ സാമൂഹിക സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ഹോട്സ്പോട്ടുകള്‍ കണ്ടെത്തുന്നതിനും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും മറ്റു ദുര്‍ബല വിഭാഗങ്ങള്‍ക്കും സേവനങ്ങള്‍ എത്തിക്കാന്‍ സന്നദ്ധ സേവകരെയും രക്ഷാ പ്രവര്‍ത്തകരെയും അയയ്ക്കുന്നതിനു ഗവണ്‍മെന്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് 92000ല്‍ അധികം സന്നദ്ധ സംഘടനകളും സാമൂഹിക സംഘടനകളും നിതി ആയോഗ് സിഇഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക അകലം പാലിക്കല്‍, ഐസൊലേഷന്‍, വൈറസിനെതിരേ പൊരുതല്‍, വീടില്ലാത്തവര്‍ക്ക് വീടുകള്‍ നല്‍കല്‍, ദിവസക്കൂലിക്കാര്‍, നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ എന്നിവയേക്കുറിച്ച് അവബോധം സൃഷ്ടിക്കലും അവരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സമൂഹ അടുക്കളകള്‍ സജ്ജീകരിക്കാനും മറ്റു സേവനങ്ങള്‍ക്കുമുള്ള സന്നദ്ധതയും ഇവര്‍ അറിയിച്ചു.
ഇതിനു പുറമേ, ലഭ്യമായ ഭൗതിക, മാനുഷിക വിഭവങ്ങള്‍ വിനിയോഗിക്കണമെന്ന് പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ച് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നിതി ആയോഗ് സിഇഒ കത്തയച്ചു.
മെഡിക്കൽ ഉപകരണ നിർമാണവും സ്റ്റാർട്ടപ്പുകളുംആരോഗ്യ ഉപകരണങ്ങളും പിപിഇകളും ഉല്‍പ്പാദിപ്പിക്കുന്നതിന് സ്വകാര്യ മേഖലയും സ്റ്റാര്‍ട്ടപ്പുകളുമായി കൂട്ടായ്മ ഉണ്ടാക്കാന്‍ സമിതി വിവിധ മേഖലകളുമായി ചര്‍ച്ച നടത്തി. നവീന ആരോഗ്യ പരിരക്ഷാ കണ്ടുപിടിത്തങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എട്ട് സ്റ്റാര്‍ട്ടപ്പുകള്‍, സിഐഐയില്‍ നിന്നുള്ള 12 പ്രമുഖ വ്യവസായികള്‍, ഫിക്കി വ്യവസായ പങ്കാളികളില്‍ നിന്നുള്ള 6 സിഇഒമാര്‍, നാസ്സ്‌കോമില്‍ നിന്നുള്ള സാങ്കേതികാധിഷ്ഠിത കമ്പനികളുടെ 14 സിഇഒമാര്‍ എന്നിവര്‍ പങ്കെടുക്കുകയും പിപിഇ, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കു വേണ്ടി വരുന്ന മതിപ്പു വിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ആവശ്യങ്ങള്‍ നേരിടുന്നതിന് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, നവീന സാങ്കേതികവിദ്യാ പരിഹാരങ്ങള്‍, സര്‍ട്ടിഫിക്കേഷന്‍ പ്രശ്നങ്ങള്‍, ജിഎസ്ടി, ഉപകരണ ഭാഗങ്ങളുടെ ഇറക്കുമതി നികുതികള്‍, സംഭരണ പ്രശ്നങ്ങള്‍, പരിശീലനം, ലോക് ഡൗണിനു ശേഷമുള്ള പ്രവര്‍ത്തന നടപടിക്രമങ്ങള്‍ എന്നിവ വിശദമായി കൂടിയാലോചിക്കുകയും ചെയ്തു.
പുതിയ വെന്റിലേറ്റര്‍, പരിശോധനാ ഉപകരണങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പന, പ്രശ്നപരിഹാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളായ അഗ്വ(AgVa), ബയോഡിസൈന്‍ ഇന്നവേഷന്‍ ലാബ്, കാനേത്ത്, ക്യുറേ ഐഡ്രോണാ മാപ്സ്, എംഫൈന്‍, മൈക്രോഗോ, സ്റ്റാഗു എന്നിവയുമായി വെവ്വേറെ ബന്ധപ്പെടുകയും അവരുടെ സാധ്യമായ സംഭാവനകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
ഭക്ഷണവും വിതരണവുംപ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്ന് ഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഫാക്ടറി അടുക്കളകള്‍ ഉപയോഗപ്പെടുത്തുക, കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സിഎസ്ആര്‍) വിനിയോഗിക്കല്‍ എന്നിവയേക്കുറിച്ചും മറ്റും വ്യവസായ പ്രതിനിധികള്‍ വിശദമായി വിവരങ്ങള്‍ പങ്കുവച്ചു; ലഭ്യമായ ഫാക്ടടി ആശുപത്രികള്‍, അനുബന്ധ കെട്ടിടങ്ങള്‍, അതിഥി മന്ദിരങ്ങള്‍ തുടങ്ങിയവ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കു വിട്ടുകൊടുക്കുന്നതും ചര്‍ച്ച ചെയ്തു.
വെന്റിലേറ്ററുകൾആരോഗ്യപരിരക്ഷാ ഇടപെടല്‍, വെന്റിലേറ്ററുകള്‍,പിപിഇകള്‍, പരിശോധനാ കിറ്റുകള്‍ എന്നിവയുടെ ഉല്‍പ്പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നതിനു മറ്റു ഗ്രൂപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ബന്ധപ്പെട്ട വിവിധ വെല്ലുവിളികളും സുപ്രധാന പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്യുന്നതിനേക്കുറിച്ച് വ്യവസായ പ്രതിനിധികളും എംപവേര്‍ഡ് ഗ്രൂപ്പ് 6 പ്രതിനിധികളും വിശദമായി ചര്‍ച്ച ചെയ്തു. ആശ്വാസം, പുനരധിവാസം, വിവരവിതരണ സജ്ജീകരണ മാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കു പുറമേയാണ് ഇത്.
പിപിഇകളുടെയും വെന്റിലേറ്ററുകളുടെയും സംഭരണം, വിദേശകാര്യ മന്ത്രാലയത്തിന്റെ പങ്ക്, എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തുകള്‍, 92000 സാമൂഹിക സംഘടനകള്‍ക്കുള്ള കത്ത്, പ്രവര്‍ത്തന പങ്കാളികളെ പരസ്പരം കൂട്ടിച്ചേര്‍ക്കല്‍, പ്രതികരണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സ്വകാര്യ മേഖല അഭിമുഖീകരിക്കുന്ന സര്‍ക്കാറില്‍നിന്നുള്ള തടസ്സങ്ങളുടെ അടിയന്തര പരിഹാരം എന്നിവയേക്കുറിച്ച് ഉന്നതാധികാര സമിതി പങ്കാളികള്‍ക്ക് ഗവണ്മെന്റില്‍ നിന്നുള്ള പ്രതികരണം വൈകാതെ അറിയിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.