advertisement

ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം

Last Updated:

ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെ കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പലവിധ രോഗങ്ങൾക്കും ആശുപത്രിയിലെത്താനാകാതെ കടുത്ത പ്രതിസന്ധിയിലായി

വയനാട്: വടക്കേ വയനാട്ടിൽ കർണ്ണാടക അതിർത്തി ഗ്രാമങ്ങളോട് മനുഷ്യത്വം കാട്ടി വയനാട് ജില്ലാ ഭരണകൂടം. വയനാട് ജില്ലാ ആശുപത്രിയെ അവശ്യ ആരോഗ്യ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന കർണ്ണാടകത്തിലെ ഗ്രാമീണർക്ക് കർശന നിബന്ധനകളോടെയാണ് അവശ്യ ആരോഗ്യ സൗകര്യമൊരുക്കി വയനാട് ജില്ലാ ഭരണകൂടം മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചത്.
പതിറ്റാണ്ടുകളായി കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് വയനാട് ജില്ലാ ആശുപത്രിയെയാണ്.
ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെ കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പലവിധ രോഗങ്ങൾക്കും ആശുപത്രിയിലെത്താനാകാതെ കടുത്ത പ്രതിസന്ധിയിലായി. കർണ്ണാടക അതിർത്തി ഗ്രാമ പഞ്ചായത്തായ ഡി.ബി. കുപ്പയെന്നെ ബൈരക്കുപ്പ ഗ്രാമ പഞ്ചായത്തിലെ ആളുകൾക്ക് വയനാട് ജില്ലാ ഭരണകൂടത്തിന്റെ മനുഷ്യത്വപരമായ ഇടപെടൽ വലിയ ആശ്വാസമായി മാറും.
advertisement
എന്നാൽ കേരളത്തിൽ നിന്ന് വടക്കേ വയനാട് തോൽപ്പെട്ടി കുട്ടാ അതിർത്തിയിലൂടെ രോഗികളോ ആവശ്യമരുന്നുകളോ കടത്തി വിടില്ലെന്ന കർണ്ണാടക നിലപാട് വലിയ പ്രയാസങ്ങൾ അതിർത്തി ഗ്രാമങ്ങളിൽ സൃഷ്‌ടിച്ചിരുന്നു. കഴിഞ്ഞ ദിവസം സിദ്ധാപുരത്തെ ആശുപത്രിയിലേക്ക് ഡയലിസിസ് മരുന്നുകൾ അരകിലോമീറ്റർ ദൂരം പോലീസുകാർ ചുമന്നാണ് അതിർത്തി കടത്തിയത്.
അതിർത്തി കർണ്ണാടക ഗ്രാമങ്ങളിലെ സാധാരണക്കാരായ ദളിതർക്കും ഗോത്രവിഭാഗങ്ങൾക്കുമാണ് ജില്ലാഭരണകൂടത്തിന്റെ ഈ ഇളവിൽ ഏറേ ആശ്വാസം ലഭിക്കുക. എന്നാൽ ഇതിനിടയിലും അതിർത്തി റോഡുകൾ അടച്ചിടരുതെന്ന കേന്ദ്രനിർദ്ദേശം പരിഗണിക്കാതെ വാശിയോടെ കോടതിയെ സമീപിക്കുകയാണ് കർണ്ണാടക സർക്കാർ.
advertisement
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement