നിയമസഭയിലേക്കുള്ള സീറ്റ്; കെ സുധാകരന് കടുത്ത അതൃപ്തി എന്ന് സൂചന; വൈകാരികമായ പോസ്റ്റ്
- Published by:meera_57
- news18-malayalam
Last Updated:
ഡൽഹിയിൽ ഇന്ന് നടക്കേണ്ട സ്ഥാനാർഥി ചർച്ചയിൽ പങ്കെടുക്കാതെ കേരളത്തിലേക്ക് മടങ്ങിയ കെ. സുധാകരൻ വൈകാരിക കുറിപ്പുമായി ഫേസ്ബുക്കിൽ
വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ട എന്ന പാർട്ടി നേതാക്കന്മാരുടെ നിലപാടിന് പിന്നാലെ, ഡൽഹിയിൽ ഇന്ന് നടക്കേണ്ട സ്ഥാനാർഥി ചർച്ചയിൽ പങ്കെടുക്കാതെ കേരളത്തിലേക്ക് മടങ്ങിയ കെ. സുധാകരൻ വൈകാരിക കുറിപ്പുമായി ഫേസ്ബുക്കിൽ. കണ്ണൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സുധാകരൻ കടുത്ത അതൃപ്തിയിൽ എന്നാണ് റിപ്പോർട്ട്.
സുധാകരന്റെ പോസ്റ്റിലെ വാചകങ്ങളിലേക്ക്:
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
advertisement
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.
എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.
advertisement
Sumamry: Following the party leaders' stand that MPs should not contest in the upcoming Assembly Elections, K. Sudhakaran, who returned to Kerala without attending the candidate discussion scheduled to be held in Delhi today, posted an emotional note on Facebook. Sudhakaran, who had expressed interest in contesting from the Kannur constituency, is reportedly very unhappy
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 13, 2026 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭയിലേക്കുള്ള സീറ്റ്; കെ സുധാകരന് കടുത്ത അതൃപ്തി എന്ന് സൂചന; വൈകാരികമായ പോസ്റ്റ്










