പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണം; ആന്ധ്രാപ്രദേശിൽ ഷെഫ് അറസ്റ്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും തീവ്രവാദ ശൃംഖലകളുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം കണ്ടെത്തിയാൽ കേന്ദ്ര ഏജൻസികൾ ഇടപെടുമെന്നും പൊലീസ് അറയിച്ചു
പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശിൽ ഷെഫ് അറസ്റ്റിൽ.ശ്രീ സത്യസായി ജില്ലയിൽ നിന്ന് 42 കാരനായ ഷെഫ് ഷെയ്ക്ക് കോത്ത്വാൾ നൂർ മുഹമ്മദിനെയാണ് ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് ധർമ്മവാരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം) ഉൾപ്പെടെയുള്ള നിരോധിത ഭീകര സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.നൂർ മുഹമ്മദ് ഇന്ത്യൻ പൗരനാണെന്നും ആന്ധ്രാപ്രദേശിലെ ധർമ്മവാരം സ്വദേശിയാണെന്നും പോലീസ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുടുംബം തലമുറകളായി ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും വിദേശ ബന്ധമോ ഉത്ഭവമോ തള്ളിക്കളയുന്നുവെന്നും പോലീസ് പറഞ്ഞു.
അന്വേഷണത്തിനിടെ, മുഹമ്മദിൽ നിന്ന് ചില തീവ്ര സ്വഭാവമുള്ള സാഹിത്യങ്ങളും പൊലീസ് കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈവശം കണ്ടെത്തിയ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.എന്നാൽ അറസ്റ്റിലായ നൂർ മുഹമ്മദിന്റെ പ്രവർത്തനങ്ങളെക്കുറിച്ചോ തീവ്രവാദ സംഘടനകളുമായുള്ള സാധ്യമായ ബന്ധത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നൂർ മുഹമ്മ്ദിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും തീവ്രവാദ ശൃംഖലകളുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം കണ്ടെത്തിയാൽ കേന്ദ്ര ഏജൻസികളും കേസിന്റെ ഭാഗമാകുമെന്നും പൊലീസ് അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Andhra Pradesh
First Published :
August 17, 2025 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണം; ആന്ധ്രാപ്രദേശിൽ ഷെഫ് അറസ്റ്റിൽ