BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച

Last Updated:

ബിജെപി ആസ്ഥാനം സന്ദർശിച്ച അതേ സിപിസി സംഘം തന്നെയാണ് ആർഎസ്എസ് ഓഫീസിലുമെത്തിയത്. ഏകദേശം 30 മിനിറ്റോളം ചർച്ച നീണ്ടുനിന്നതായാണ് റിപ്പോർട്ട്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം ബിജെപി ആസ്ഥാനത്ത്
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം ബിജെപി ആസ്ഥാനത്ത്
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിസി) പ്രതിനിധി സംഘം ചൊവ്വാഴ്ച രാഷ്ട്രീയ സ്വയംസേവക് സംഘം (RSS) അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളുമായി ചൈനീസ് സംഘം ചർച്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ കൂടിക്കാഴ്ച നടന്നത്.
പ്രേരണാ ബ്ലോക്കിലാണ് കൂടിക്കാഴ്ച നടന്നതെന്ന് സിഎൻഎൻ ന്യൂസ് 18-നോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ബിജെപി ആസ്ഥാനം സന്ദർശിച്ച അതേ സിപിസി സംഘം തന്നെയാണ് ആർഎസ്എസ് ഓഫീസിലുമെത്തിയത്. ഏകദേശം 30 മിനിറ്റോളം ചർച്ച നീണ്ടുനിന്നതായാണ് റിപ്പോർട്ട്.
ചൈനീസ് പക്ഷത്തിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ആർഎസ്എസുമായുള്ള കൂടിക്കാഴ്ച നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. വൈസ് മിനിസ്റ്റർ സൺ ഹൈയാന്റെ നേതൃത്വത്തിലുള്ളതായിരുന്നു സിപിസി പ്രതിനിധി സംഘം. ആർഎസ്എസ് ഭാഗത്തുനിന്ന് മുതിർന്ന നേതാവ് ദത്തത്രേയ ഹൊസബലെ ആശയവിനിമയത്തിൽ പങ്കെടുത്തതായും വിവരമുണ്ട്.
advertisement
സിപിസിയുടെ അന്താരാഷ്ട്രവിഭാഗം വൈസ് മിനിസ്റ്റർ (ഐഡിസിപിസി) സൺ ഹൈയാൻ നയിച്ച സംഘമാണ് ബിജെപി ആസ്ഥാനം സന്ദർശിച്ചതെന്ന് ബിജെപിയുടെ വിദേശകാര്യ വകുപ്പ് ഇൻചാർജ് വിജയ് ചൗധായിവാലേ സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ്ങും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്ങ് നയിച്ച സംഘം, സിപിസി പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തി.
കഴിഞ്ഞ വർഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനെ തുടർന്നാണ് ഈ കൂടിക്കാഴ്ച നടന്നത്. 2020-ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം വർഷങ്ങളോളം നിലനിന്ന നയതന്ത്ര-രാഷ്ട്രീയ തടസ്സങ്ങൾ നീങ്ങുന്നതിന്റെ സൂചനയായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
advertisement
Summary: A delegation from the Communist Party of China (CPC) held a meeting with members of the Rashtriya Swayamsevak Sangh (RSS) on Tuesday. This meeting took place just a day after the Chinese delegation held discussions with leaders of the Bharatiya Janata Party (BJP). Sources close to CNN-News18 indicated that the meeting was held at the Prerna Block. The same CPC delegation that visited the BJP headquarters also visited the RSS office. Reports suggest that the discussions lasted for approximately 30 minutes.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
Next Article
advertisement
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം ബിജെപി ആസ്ഥാനവും ആർഎസ്എസ് ഓഫീസും സന്ദർശിച്ചു

  • സിപിസി-ആർഎസ്എസ് കൂടിക്കാഴ്ച പ്രേരണാ ബ്ലോക്കിൽ നടന്നു, ചർച്ച ഏകദേശം 30 മിനിറ്റ് നീണ്ടു

  • 2020 ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്

View All
advertisement