'ഗോവയില്‍ ക്രിസ്ത്യന്‍ ജനസംഖ്യ 25 ശതമാനമായി കുറഞ്ഞു; മുസ്ലിം ജനസംഖ്യ കൂടുന്നു': ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള
- Published by:Vishnupriya S
- news18-malayalam
Last Updated:
ഈ വിഷയത്തെക്കുറിച്ച് പോസിറ്റീവായി അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു
കൊച്ചി: ഗോവയില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുണ്ടായതായും ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. ഗോവയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 25 ശതമാനമായി കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
''ഒരു മുതിര്‍ന്ന പുരോഹിതനോട് ഞാന്‍ സംസാരിച്ചു. കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. നേരത്തെ 36 ശതമാനമായിരുന്നു സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനസംഖ്യ. സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയരുകയും ചെയ്തു,'' അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തെക്കുറിച്ച് പോസിറ്റീവായി അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍ പിന്നീട് തന്റെ പ്രസ്താവന തിരുത്തി അദ്ദേഹം രംഗത്തെത്തി. ഏതെങ്കിലും മതത്തെ ഉദ്ദേശിച്ചുള്ളതല്ല തന്റെ പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
''ചില മാധ്യമങ്ങള്‍ എന്റെ പ്രസ്താവന ഉപയോഗിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനസംഖ്യയെ കുറിച്ചോ ഏതെങ്കിലും പ്രത്യേക മതത്തെക്കുറിച്ചോ അല്ല ഞാന്‍ സംസാരിച്ചത്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 11, 2024 6:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഗോവയില്‍ ക്രിസ്ത്യന്‍ ജനസംഖ്യ 25 ശതമാനമായി കുറഞ്ഞു; മുസ്ലിം ജനസംഖ്യ കൂടുന്നു': ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള