രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂർ സർക്കാർ അനുമതി നിഷേധിച്ചു

Last Updated:

സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഇപ്പോൾ റാലി അനുവദിക്കാനാകില്ല എന്നും മണിപ്പൂർ സർക്കാർ വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രക്കു ശേഷം, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ അനുമതി നിഷേധിച്ചത്. ഇതോടെ ഉദ്ഘാടന വേദി സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. ജനുവരി 14 ന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നും യാത്ര ആരംഭിക്കാനാണ് കോൺഗ്രസ് ആലോചിച്ചിരുന്നത്.
കോൺ​ഗ്രസിന് സംസ്ഥാനത്ത് യോഗം ചേരാൻ സാധിക്കുമെന്നും എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഇപ്പോൾ റാലി അനുവദിക്കാനാകില്ല എന്നും മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ഇംഫാലിലെ പാലസ് ​ഗ്രൗണ്ടിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഫ്ലാഗ് ചെയ്യാനാണ് കോൺഗ്രസ് രാഹുൽ ഗാന്ധി ആഗ്രഹിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരാഴ്ച മുൻപേ പാർട്ടി ഇതിനായി മണിപ്പൂർ സർക്കാരിനോട് അനുമതി തേടിയിരുന്നു.
advertisement
"കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാനത്ത് എത്തണമെങ്കിൽ, ഒരു ഹെലികോപ്ടർ വഴി ഇവിടെയെത്താൻ സാധിക്കും. എന്നാൽ ഒരു റാലിക്ക് അനുവാദം നൽകുക എന്നത് ഇപ്പോൾ അനുവദിക്കാൻ കഴിയാത്ത കാര്യമാണ്. സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂർ സർക്കാർ യാത്രയ്ക്ക് അനുമതി നൽകിയിട്ടില്ല'', എന്നും ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
66 ദിവസങ്ങളിലായി 6,700 കിലോമീറ്റർ ആകും മാർച്ചിൽ ആകെ കവർ ചെയ്യുക. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധി ദിവസവും രണ്ട് തവണ പ്രസംഗിക്കും. “യാത്ര സംബന്ധിച്ചു നടത്തിയ ചർച്ചകളെ അടിസ്ഥാനമാക്കി ഞങ്ങൾ ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ടുകൾ തീരുമാനിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശും മാർച്ചിൽ ഉൾക്കൊള്ളക്കണം എന്ന് ഞങ്ങൾക്ക് ആ​ഗ്രഹം ഉണ്ടായിരുന്നു. അരുണാചൽ ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകും, ” എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തേ അറിയിച്ചിരുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ എല്ലാ പാർട്ടികളെയും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളെയും യാത്രയിലേക്ക് ക്ഷണിക്കും എന്നും ജയറാം രമേഷ് പറഞ്ഞു.
advertisement
അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ നിന്ന് ആരംഭിച്ച് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോർബന്തറിലേക്ക് മാർച്ച് നടത്താനാണ് കോൺഗ്രസ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ മെയ് 3 മുതൽ മണിപ്പൂരിൽ നടന്ന വംശീയ കലാപം കൂടി കണക്കിലെടുത്താണ് യാത്രയുടെ റൂട്ട് മാറ്റാൻ പാർട്ടി ആലോചിച്ചത്. ഉത്തർപ്രദേശിൽ 1,000 കിലോമീറ്റർ ദൂരം യാത്ര കടന്നുപോകും. ഇവിടെ ഒരേയൊരു എംപി (സോണിയാ ​ഗാന്ധി) മാത്രമാണ് കോൺ​ഗ്രസിന് ഇപ്പോൾ ഉള്ളത്. പശ്ചിമ ബംഗാളിൽ, ഏഴ് ജില്ലകളിലായി 523 കിലോമീറ്റർ ദൂരവും ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകും.
advertisement
keywords:
link:
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂർ സർക്കാർ അനുമതി നിഷേധിച്ചു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement