രാഹുൽ ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്ന് ഭീഷണി; കത്ത് എത്തിയത് പലഹാരക്കടയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇൻഡോറിലെ ഒരു പലഹാരക്കടയില്‍ എത്തിയ വധഭീഷണിക്കത്ത് പൊലീസിന് കൈമാറി
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമല്‍നാഥിനും വധഭീഷണി. ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിച്ചാൽ ഇരുവരെയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു. ഇൻഡോറിലെ ഒരു പലഹാരക്കടയിലണ് കത്ത് എത്തിയത്.
പിതാവ് രാജീവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുൽ ഗാന്ധിയ്ക്കും കാത്തിരിക്കുന്നതെന്ന് കത്തിൽ പറയുന്നു. 1984ലെ സിഖ് കലാപവും കത്തിൽ പരാമർശിച്ചിട്ടുണ്ട്. തപാൽമാർഗം എത്തിയ വധഭീഷണിക്കത്ത് പലഹാരക്കടയുടം പൊലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ നേരിട്ട് കണ്ട് ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ വർധിപ്പിക്കണമെന്ന് കമൽനാഥ് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര വകുപ്പ് വിഷയം ഗൗരവത്തോടെ എടുക്കണമെന്ന് കോൺഗ്രസിന്റെ സംസ്ഥാന മാധ്യമവിഭാഗം മേധാവി കെ.കെ മിശ്ര ആവശ്യപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2022 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുൽ ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്ന് ഭീഷണി; കത്ത് എത്തിയത് പലഹാരക്കടയിൽ