കോഴിക്കോട് : രാഹുലിന്റെ പ്രധാനമന്ത്രി പദം സംബന്ധിച്ച് സഖ്യകക്ഷികളുടെ കൂടി അഭിപ്രായം കോൺഗ്രസ് പരിഗണിക്കുമെന്ന് ശശി തരൂർ എം.പി. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും തനിച്ച് ഭൂരിപക്ഷം ഇല്ലാതെതിരിക്കുകയും ചെയ്താൽ ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കുമെന്ന് തരൂർ വ്യക്തമാക്കി. മുൻപ് ഇങ്ങിനെ സംഭവിച്ചത് ഉദാഹരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകൻ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഭാവി പ്രധാനമന്ത്രിയെ സംബന്ധിച്ച് തരൂരിന്റെ പ്രതികരണം. അമേരിക്കയിലേത് പോലെയല്ല ഇന്ത്യയിൽ പ്രധാനമന്ത്രി നിർണയം ഒക്കെ നടക്കുന്നത്. ഇവിടെ എം.പിമാരുടെ എണ്ണമാണ് പ്രധാനമെന്ന കാര്യവും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
ചർച്ചയ്ക്കിടയിൽ മോദിക്കെതിരെ രൂക്ഷവിമർശനങ്ങളാണ് തരൂർ ഉന്നയിച്ചത്. ഒന്നു പറയുകയും അതിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് പ്രധാനമന്ത്രി. ഭരണഘടനായാണ് വിശുദ്ധ പുസ്തകമെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോൾ അതിന് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നായിരുന്നു വിമർശനം. സിബിഐ ഡയറക്ടർക്ക് എന്തു വിലയാണ് അദ്ദേഹം നൽകുന്നതെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.