'ബിജെപി വിമുക്ത ഭാരതത്തിനല്ല, ഐക്യഭാരതത്തിനാണ് ശ്രമം': രാഹുൽ ഗാന്ധി
Last Updated:
ദുബായ് : ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ നാലര വർഷമായി രാജ്യം അസഹിഷ്ണുതയിലൂടെയാണ് കടന്നു പോകുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. ദുബായിൽ പൊതുസമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്ര സർക്കാരിനെ രാഹുൽ കടന്നാക്രമിച്ചത്.
ബിജെപി ഭരിച്ച നാലരവർഷവും ഇന്ത്യയിൽ അസഹിഷ്ണുതയും പ്രശ്നങ്ങളും മാത്രമാണുണ്ടായിരുന്നത്. ഇതിനെ മറികടാക്കാൻ വേണ്ടി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വിഭജിക്കുന്ന നിലപാടുകളാണ് ബിജെപി സ്വീകരിക്കുന്നതെന്ന് എന്നാൽ അവസാന ശ്വാസം വരെ ഇന്ത്യയെ ഒരുമിച്ച് നിർത്താൻ പോരാടുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ബിജെപി വിമുക്ത ഭാരതത്തിനല്ല, ഐക്യഭാരതത്തിനാണ് ശ്രമം. രാഹുൽ കൂട്ടിച്ചേർത്തു.രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് രാഹുൽ യുഎഇയിലെത്തിയത്.പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗ്ലോബൽ റീച്ച് പരിപാടിയുടെ ഭാഗമായാണ് സന്ദർശനം.
advertisement

യുഎഇയിൽ രാഹുൽ പങ്കെടുക്കുന്ന ഏറ്റവും വലിയ പൊതുപരിപാടിയായിരുന്നു കഴിഞ്ഞ ദിവസം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നത്. അരലക്ഷത്തോളം ആളുകളാണ് കോൺഗ്രസ് അധ്യക്ഷന്റെ പരിപാടിക്കായെത്തിയത്. ഇതിലാണ് ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുലിന്റെ പ്രതികരണം.
പ്രവാസികളുടെ പ്രശ്നങ്ങൾ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും രാഹുൽ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് പ്രവാസികളെ കോൺഗ്രസിന്റെ കൂടെ നിർത്തുക എന്ന് ലക്ഷ്യത്തോടെയായിരുന്നു രാഹുലിന്റെ പ്രസംഗം യുഎഇ വൈസ് പ്രസിഡന്റും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂബുമായും രാഹുൽ കൂടിക്കാഴ്ച നടത്തി.
advertisement
കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സുധാകരൻ, എൻ.കെ. രാഘവൻ തുടങ്ങിയവരും ചടങ്ങിൽ രാഹുലിന് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. അരലക്ഷത്തോളം പേരാണ് രാഹുലിന്റെ പ്രസംഗം കേൾക്കാൻ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 12, 2019 7:25 AM IST