Chandrayaan 2: 'ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടു', വേദനയോടെ ISRO തലവൻ അറിയിച്ചു
Last Updated:
വിക്രം ലാൻഡറുമായുള്ള ബന്ധം മിഷൻ സെന്‍ററിന് നഷ്‌ടമായി. ഐ എസ് ആർ ഓ ചെയർമാൻ കെ ശിവൻ തന്നെ അക്കാര്യം രാജ്യത്തെ അറിയിച്ചു.
ബംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യം ലക്ഷ്യം കണ്ടില്ല. ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുന്നതിന് മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്‌ടമായി. നിരാശ വേണ്ടെന്നും ഈ പരാജയത്തിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടു മുന്നേറണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രസംഘത്തെ ഓർമിപ്പിച്ചു.
റഫ് ലാൻഡ് നടത്തിയെങ്കിലും ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്യാൻ വിക്രം ലാൻഡറിന് കഴിഞ്ഞില്ല. ഏറ്റവും അപകടം പിടിച്ചതെന്ന് ഐ എസ് ആർ ഓ തന്നെ വിശേഷിപ്പിച്ച പതിനഞ്ചു മിനിറ്റ് നീളുന്ന ലാൻഡിംഗ് ദൗത്യം വിജയമായില്ല.
ചന്ദ്ര ഉപരിതലത്തിൽനിന്നു വെറും 2 .1 കിലോമീറ്റർ മാത്രം അകലത്തിൽ, ലാൻഡിംഗ് പൂർത്തിയാകാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ ദുഖകരമായ വാർത്തയെത്തി. വിക്രം ലാൻഡറുമായുള്ള ബന്ധം മിഷൻ സെന്‍ററിന് നഷ്‌ടമായി. ഐ എസ് ആർ ഓ ചെയർമാൻ കെ ശിവൻ തന്നെ അക്കാര്യം രാജ്യത്തെ അറിയിച്ചു.
advertisement
ആശങ്കയിലായ ഐ എസ് ആർ ഓ ശാസ്ത്ര സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. " രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ധൈര്യമായി മുന്നോട്ടു പോവുക. രാഷ്ട്രം നിങ്ങൾക്കൊപ്പമുണ്ട്. " പ്രധാനമന്ത്രി ശാസ്ത്രജ്ഞരോടായി പറഞ്ഞു.
ദൗത്യം ലക്ഷ്യത്തിലെത്താതെ പോയതിന്റെ കാരണങ്ങൾ ഐ എസ് ആർ ഓ വിശദമായി പഠിക്കുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2019 4:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan 2: 'ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടു', വേദനയോടെ ISRO തലവൻ അറിയിച്ചു