Chandrayaan-2: 'സിഗ്നലുകൾ നഷ്ടമായിട്ടില്ല, ഓരോ ഇന്ത്യക്കാരനും ചന്ദ്രയാന്‍റെ ഹൃദയത്തുടിപ്പ് അറിയുന്നുണ്ട്': ISROയെ പ്രശംസിച്ചും ആശ്വസിപ്പിച്ചും പ്രമുഖർ

Last Updated:

, 'ആദ്യഘട്ടത്തിൽ നിങ്ങൾ വിജയിച്ചില്ലെങ്കിൽ, ശ്രമിക്കുക, വീണ്ടും ശ്രമിക്കുക'. ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ കുറിച്ചു.

ബംഗളൂരു: ചന്ദ്രയാനിൽ ഇറങ്ങിയ വിക്രം ലാൻഡറിൽ നിന്ന് സിഗ്നലുകൾ ലഭിച്ചില്ലെങ്കിലും ഐ എസ് ആർ ഒയെ പ്രശംസിച്ചും ആശ്വസിപ്പിച്ചും പ്രമുഖർ. രാജ്യത്തിലെ ശാസ്ത്രജ്ഞരെയോർത്ത് അഭിമാനം കൊള്ളുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. അവർ ചരിത്രം രചിച്ചു. നഷ്ടബോധം തോന്നേണ്ടതില്ല. നമ്മുടെ ശാസ്ത്രജ്ഞർ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.
അരവിന്ദ് കെജ്രിവാളിന്‍റെ ട്വീറ്റ്,
അതേസമയം, സിഗ്നലുകൾ നഷ്ടമായിട്ടില്ലെന്ന് ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ ഓരോ വ്യക്തിക്കും ചന്ദ്രയാൻ രണ്ടിന്‍റെ ഹൃദയത്തുടിപ്പ് അറിയാൻ കഴിയും. അത് നമ്മളോട് ഇങ്ങനെ പറയുന്നത് കേൾക്കാം, 'ആദ്യഘട്ടത്തിൽ നിങ്ങൾ വിജയിച്ചില്ലെങ്കിൽ, ശ്രമിക്കുക, വീണ്ടും ശ്രമിക്കുക'. ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ കുറിച്ചു.
advertisement
advertisement
അതേസമയം, ഐ എസ് ആർ ഒയ്ക്ക് അഭിനന്ദനവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമെത്തി. "ചന്ദ്രയാൻ 2 ചാന്ദ്രദൗത്യത്തിനു വേണ്ടി അവിശ്വസനീയമായ പ്രവർത്തനം കാഴ്ചവെച്ച ഐഎസ് ആർഒ ടീമിനെ അഭിനന്ദിക്കുന്നു. നിങ്ങളുടെ അത്യുത്സാഹവും ആത്മസമർപ്പണവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. നിങ്ങളുടെ പ്രവർത്തനം നിഷ്ഫലമല്ല. അതിമോഹമുള്ള ഇന്ത്യൻ സ്പേസ് മിഷന് ഇതൊരു അടിസ്ഥാനമായിരിക്കും."
advertisement
ടീം ഐ എസ് ആർ ഒയെ അഭിനന്ദിക്കുന്നതായി കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ ആത്മസമർപ്പണം, കഠിനാദ്ധ്വാനവും ധൈര്യവും നമുക്ക് പ്രചോദനമാണ്. നിങ്ങളെടുക്കുന്ന ഓരോ സ്റ്റെപ്പും വിജയത്തിലേക്കും പ്രശസ്തിയിലേക്കും ഇന്ത്യയെ കൂടുതൽ
അടുത്തു നിർത്തുന്നതാണ്. ചരിത്രപരമായ യത്നത്തിൽ രാജ്യം നിങ്ങൾക്കൊപ്പം നിൽക്കുമെന്നും അഹ്മദ് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan-2: 'സിഗ്നലുകൾ നഷ്ടമായിട്ടില്ല, ഓരോ ഇന്ത്യക്കാരനും ചന്ദ്രയാന്‍റെ ഹൃദയത്തുടിപ്പ് അറിയുന്നുണ്ട്': ISROയെ പ്രശംസിച്ചും ആശ്വസിപ്പിച്ചും പ്രമുഖർ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement