കൊച്ചി: ശബരിമലയിൽ ദർശനത്തിന് പോകാനൊരുങ്ങി ട്രാൻസ്ജെൻഡേഴ്സ്. ഇതിനു മുന്നോടിയായി സുരക്ഷ ആവശ്യപ്പെട്ട് അവർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. വിശ്വാസത്തിന്‍റെ ഭാഗമായാണ് മലകയറ്റമെന്നും വ്രതമെടുത്താണ് പോകുന്നതെന്നും ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിൽപ്പെട്ടവർ ന്യൂസ് 18നോട് പറഞ്ഞു.
വിശ്വാസത്തിന്‍റെ പുറത്താണ് ശബരിമലയിലേക്ക് പോകാൻ തീരുമാനിച്ചതെന്ന് ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിൽപ്പെട്ടവർ പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഏഴോളം ആളുകളാണ് തയ്യാറായിരിക്കുന്നത്. കൃത്യമായ വ്രതാനുഷ്ഠാനത്തോടെ തന്നെയാണ് എല്ലാവരും ശബരിമലയിലേക്ക് പോകാൻ തയ്യാറായിരിക്കുന്നതെന്നും പ്രതിനിധികൾ വെളിപ്പെടുത്തി. ആർത്തവം അശുദ്ധിയല്ലെന്നും അത് വിശുദ്ധമാണെന്നും യുവതീപ്രവേശന വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരണം.
എന്നാൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട യുവതികളെ സംബന്ധിച്ച് ആർത്തവം ഒരു വിഷയമല്ലെന്നും തങ്ങൾക്ക് ആർത്തവമില്ലെന്നും പ്രതിനിധികൾ പറഞ്ഞു. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ പ്രതിഷേധിക്കുന്നതിൽ കാര്യമില്ലെന്നും അവർ പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും പോസിറ്റീവായ മറുപടിയാണ് സർക്കാരിൽ നിന്ന് ലഭിച്ചിരിക്കുന്നതെന്നും പ്രതിനിധികൾ പറഞ്ഞു.
ഓട്ടോ-ടാക്സി നിരക്ക് വർധന പ്രാബല്യത്തിൽ
57 ദിവസത്തിനു ശേഷം പെട്രോൾ വിലയിൽ വർദ്ധന
പ്രതിഷേധങ്ങളെ ഭയമില്ലെന്നും പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെയെന്നും അവർ നിലപാട് വ്യക്തമാക്കി. ശബരിമലയ്ക്ക് പോകാൻ തന്നെയാണ് തീരുമാനമെന്നും പോയി സുരക്ഷിതമായി തിരിച്ചുവരാൻ കഴിയുമെന്ന് തന്നെയാണ് തന്‍റെ പ്രതീക്ഷയെന്നും അവർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala temple, Sabarimala Verdict, Transgender, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി