റെയിൽവേ പാലത്തിൽ ഫോട്ടോഷൂട്ട് നടത്തിയ നവദമ്പതികൾ ട്രെയിൻ എത്തിയപ്പോൾ 90 അടി താഴ്ച്ചയിലേക്ക് ചാടി

Last Updated:

ട്രെയിന്‍ പതിയെയാണ് വന്നതെങ്കിലും അടുത്തെത്തിപ്പോള്‍ മാത്രമാണ് ദമ്പതികള്‍ അറിഞ്ഞത്. ഭയന്ന ഇരുവരും താഴേക്കു ചാടുകയായിരുന്നു

റെയിൽവേ പാലത്തിൽ ഫോട്ടോഷൂട്ട് നടത്തിയ നവദമ്പതികൾ ട്രെയിൻ എത്തിയപ്പോൾ 90 അടി താഴ്ച്ചയിലേക്ക് ചാടി. രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിലാണ് സംഭവം. ഗോറാം ഘട്ട് റെയിൽവേ പാലത്തിൽ നിന്നാണ് ഇരുവരും താഴേക്ക് എടുത്തു ചാടിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹരിമാലി സ്വദേശികളായ രാഹുൽ മേവാഡയും (22), ഭാര്യ ജാൻവിയുമാണ് (20) റെയില്‍വേ പാലത്തില്‍ കയറി ഫോട്ടോ ഷൂട്ടിന് മുതിര്‍ന്നത്. ഈ സമയത്താണ് പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നത്. ട്രെയിന്‍ പതുക്കെയാണ് വന്നിരുന്നതെങ്കിലും അടുത്തെത്തിപ്പോള്‍ മാത്രമാണ് ദമ്പതികള്‍ അറിഞ്ഞത്. ഭയന്ന ഇരുവരും താഴേക്കു ചാടുകയായിരുന്നു. 90 അടി താഴ്ചയിലേക്കാണ് ഇരുവരും ചാടിയത്.
advertisement
ദമ്പതികളെ കണ്ടയുടന്‍ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. തുടർന്ന് ഗാർഡിന്റെ സഹായത്തോടെയാണ് പാലത്തില്‍ നിന്നും താഴേക്ക് ചാടിയ ഇരുവരെയും രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ ട്രെയിനില്‍ ഫുലാദ് റെയിൽവേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ജാൻവിയെ പാലിയിലെ ആശുപത്രിയിലും രാഹുലിനെ ജോധ്പുരിലെ എയിംസിലും പ്രവേശിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
റെയിൽവേ പാലത്തിൽ ഫോട്ടോഷൂട്ട് നടത്തിയ നവദമ്പതികൾ ട്രെയിൻ എത്തിയപ്പോൾ 90 അടി താഴ്ച്ചയിലേക്ക് ചാടി
Next Article
advertisement
ഇരട്ടപ്പദവി ആരോപണത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ
ഇരട്ടപ്പദവി ആരോപണത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ
  • സർക്കാർ നിയമിച്ചതാണെന്നും ഉചിതമായ തീരുമാനം സർക്കാർ എടുക്കുമെന്നും കെ. ജയകുമാർ.

  • ഇരട്ട പദവി പരാതിയിൽ തനിക്ക് കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  • ദേവസ്വം ബോർഡ് പ്രസിഡന്റായി ശമ്പളം കൈപ്പറ്റുന്നില്ലെന്നും താത്കാലിക ചുമതലയാണെന്നും കെ. ജയകുമാർ.

View All
advertisement