തിരഞ്ഞെടുപ്പിന് മുമ്പ് ആർജെഡിക്ക് തിരിച്ചടി; IRCTC ഹോട്ടൽ അഴിമതിയിൽ ലാലുപ്രസാദിനും മകൻ തേജസ്വിക്കുമെതിരെ കോടതി കുറ്റം ചുമത്തി

Last Updated:

ഡൽഹി റൗസ് അവന്യൂ കോടതിയാണ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ അഴിമതി കുറ്റം ചുമത്തിയത്

News18
News18
ബിഹാനിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകമാത്രം ബാക്കി നിൽക്കെ പ്രതിസന്ധിയിലായി രാഷ്ട്രീയ ജനതാദൾ (ആർജെഡി). ഐആർസിടിസി അഴിമതി കേസിപാർട്ടി സ്ഥാപകനും പ്രസിഡന്റുമായ ലാലു പ്രസാദ് യാദവ്, ഭാര്യയും മുമുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകതേജസ്വി യാദവ് എന്നിവർക്കെതിരെ ഡൽഹി കോടതി ക്രിമിനകേസുകചുമത്തി.അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോടതി ഉത്തരവ്.
advertisement
ഡൽഹി റൗസ് അവന്യൂ കോടതി ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ അഴിമതി, ക്രിമിനഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങചുമത്തിയതായി ബാആൻഡ് ബെഞ്ചിന്റെ റിപ്പോർട്ട് പറയുന്നു.റൗസ് അവന്യൂ കോടതികളിലെ പ്രത്യേക ജഡ്ജി (പിസി ആക്ട്) വിശാഗോഗ്നെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
advertisement
ലാലു പ്രസാദ് യാദവിനെതിരെ അഴിമതി, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയ കോടതി, റാബ്രി ദേവിക്കും തേജസ്വി യാദവിനും എതിരെ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഐആർസിടിസിയുടെ രണ്ട് ഹോട്ടലുകളുടെ പ്രവർത്തന കരാറുകൾ സ്വകാര്യ സ്ഥാപനത്തിന് നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നത്.2004 മുതൽ 2009 വരെ ലാലു യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആർസിടിസി ഹോട്ടലുകൾ കൃത്രിമമായ ടെൻഡർ പ്രക്രിയയിലൂടെ സുജാത ഹോട്ടൽസ് എന്ന കമ്പനിക്ക് പാട്ടത്തിന് നൽകിയതായും, പകരമായി കോടിക്കണക്കിന് രൂപയുടെ ഭൂമി റാബ്റി ദേവിയുമായും തേജസ്വി യാദവുമായും ബന്ധമുള്ള ഒരു കമ്പനിക്ക് മാർക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കൈമാറിയതായുമാണ് ആരോപണം.ടെൻഡനടപടികളിൽ കൃത്രിമം കാണിച്ചതായും സുജാത ഹോട്ടലുകളെ സഹായിക്കുന്നതിനായി വ്യവസ്ഥകളിമാറ്റങ്ങൾ വരുത്തിയതായും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
advertisement
തിങ്കളാഴ്ചത്തെ നടപടിക്രമങ്ങൾക്കിടെ, ലാലു യാദവിനെ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ സ്ഥാനം ദുരുപയോഗം ചെയ്തു, ടെൻഡർ വ്യവസ്ഥകളെ സ്വാധീനിച്ചു, കൊച്ചാകുടുംബത്തിൽ നിന്ന് വിലകുറഞ്ഞ ഭൂമി വാങ്ങാൻ ഗൂഢാലോചന നടത്തി, ഈ ഭൂമികളുടെ നിയന്ത്രണം കുടുംബാംഗങ്ങൾക്ക് കൈമാറാൻ മറ്റ് പ്രതികളുമായി സഹകരിച്ചു എന്നിവയാണ് ലാലുപ്രസാദിനെതിരെയുള്ള കുറ്റപത്രത്തിലുള്ളത്. കേസിന്റെ വിചാരണ ഒക്ടോബർ 27 മുതൽ ആരംഭിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
തിരഞ്ഞെടുപ്പിന് മുമ്പ് ആർജെഡിക്ക് തിരിച്ചടി; IRCTC ഹോട്ടൽ അഴിമതിയിൽ ലാലുപ്രസാദിനും മകൻ തേജസ്വിക്കുമെതിരെ കോടതി കുറ്റം ചുമത്തി
Next Article
advertisement
തിരഞ്ഞെടുപ്പിന് മുമ്പ് ആർജെഡിക്ക് തിരിച്ചടി; IRCTC ഹോട്ടൽ അഴിമതിയിൽ ലാലുപ്രസാദിനും മകൻ തേജസ്വിക്കുമെതിരെ കോടതി കുറ്റം ചുമത്തി
തിരഞ്ഞെടുപ്പിന് മുമ്പ് ആർജെഡിക്ക് തിരിച്ചടി;IRCTC ഹോട്ടൽ അഴിമതിയിൽ ലാലുപ്രസാദിനും തേജസ്വിക്കുമെതിരെ  കുറ്റം ചുമത്തി
  • ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ അഴിമതി കുറ്റം ചുമത്തി.

  • ലാലു പ്രസാദ് യാദവിനും മകൻ തേജസ്വി യാദവിനും ഡൽഹി റൗസ് അവന്യൂ കോടതി ക്രിമിനൽ കേസുകൾ ചുമത്തി.

  • ഐആർസിടിസി ഹോട്ടൽ അഴിമതിയിൽ ലാലു പ്രസാദ്, റാബ്റി ദേവി, തേജസ്വി യാദവിനെതിരെ കോടതി ഉത്തരവ്.

View All
advertisement