advertisement

'പായലേ പൂപ്പലേ വിട'; മലപ്പുറത്ത് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് സിപിഐ

Last Updated:

'പായലേ പൂപ്പലേ വിട, അഴിമതിക്കാരന് വിട' എന്നെഴുതിയ ഫ്ലക്സ് ബോർഡ് പിടിച്ചായിരുന്നു പഴയ സഹപ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്

സിപിഐ പ്രവർത്തകര്‍ അമ്പലപ്പടിയിൽ നടത്തിയ ആഹ്ലാദ പ്രകടനം
സിപിഐ പ്രവർത്തകര്‍ അമ്പലപ്പടിയിൽ നടത്തിയ ആഹ്ലാദ പ്രകടനം
മലപ്പുറം: സിപിഐ നേതാക്കൾ ബിജെപിയിൽ ചേർന്നത് മധുരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചും ആഘോഷിച്ച് സിപിഐ പ്രവർത്തകർ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വണ്ടൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട പി അരുൺ ഉള്‍പ്പെടെ 15 പേരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. ഇതിനു പിന്നാലെയാണ് അരുൺ മത്സരിച്ച വാർഡിൽ ആഘോഷ പരിപാടി സംഘടിപ്പിച്ച് മുൻ സഹപ്രവർത്തകർ രംഗത്തെത്തിയത്.
ഇതും വായിക്കുക: മലപ്പുറത്ത് ജില്ലാ നേതാവടക്കം സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു
സിപിഐ നേതാവായിരുന്ന അരുണിനെതിരെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു എന്നും, ഇതോടെയാണ് അരുൺ ബിജെപിയിൽ ചേർന്നതെന്നും ഇവർ ആരോപിക്കുന്നു. അമ്പലപ്പടിയിലാണ് ലഡു വിതരണം ചെയ്തത്.
പാർ‌ട്ടി അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ടത് കൊണ്ടാണ് അരുൺ രാജിവെച്ചത് എന്നും ഇവർ പറയുന്നു. അരുണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചാണ് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷം നടത്തിയതെന്ന് സിപിഐ പ്രവർത്തകർ പറയുന്നു. 'പായലേ പൂപ്പലേ വിട, അഴിമതിക്കാരന് വിട' എന്നെഴുതിയ ഫ്ലക്സ് ബോർഡ് പിടിച്ചായിരുന്നു പഴയ സഹപ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പായലേ പൂപ്പലേ വിട'; മലപ്പുറത്ത് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് സിപിഐ
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement