ക്ഷേത്രത്തിൽ വളർത്തുനായയുമായെത്തി പരാക്രമം;പോലീസ് ജീപ്പിനെ പലതവണ ഇടിച്ചുതെറിപ്പിച്ച് കാപ്പാ കേസ് പ്രതി
- Published by:Rajesh V
- news18-malayalam
Last Updated:
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ദേവൻ എന്ന സജീവാണ് ക്ഷേത്രവളപ്പിൽ ഭീകരാന്തരീക്ഷം സ്യഷ്ടിച്ചത്
കൊല്ലം: സിനിമയെ പോലും വെല്ലുന്ന ഒരു രംഗമാണ് കൊല്ലം പുനലൂരിൽ കണ്ടത്. ക്ഷേത്രത്തിൽ വളർത്തു നായയുമായി എത്തി പരാക്രമം കാട്ടിയ പ്രതിയെ പിടികൂടാൻ എത്തിയ പോലീസിനെ ആക്രമിച്ചിരുന്നു. പോലീസ് ജീപ്പ് മറ്റൊരു വാഹനം ഉപയോഗിച്ച് പലതവണ ഇടിച്ച് തെറിപ്പിച്ച ശേഷം കാപ്പാ കേസ് പ്രതി രക്ഷപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ദേവൻ എന്ന സജീവാണ് ക്ഷേത്രവളപ്പിൽ ഭീകരാന്തരീക്ഷം സ്യഷ്ടിച്ചത്.
ആക്രമണത്തിൽ സിവിൽ പോലീസ് ഓഫീസർ അനീഷിന് പരിക്കേറ്റു. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാണ്. പോലീസ് വാഹനം തകർന്ന നിലയിലാണ്. പിടവൂർ പുത്തൻകാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു സംഭവം.
പിടവൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നടന്നു വരികയാണ്. അന്നദാനത്തിന് ഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുരയിലേക്ക് നായയുമായി എത്തിയാണ് സജീവ് ആദ്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പത്തനാപുരം പോലീസ് ഇയാളെ പറഞ്ഞയച്ചു. തിരിച്ചെത്തിയ സജീവ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ശിവാനന്ദൻ്റെ രണ്ട് വാഹനങ്ങളുടെ ചില്ല് അടിച്ചു തകർക്കുകയും പൊട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് വാഹനം തൻ്റെ ജീപ്പ് ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ചത്. മൂന്ന് തവണയാണ് ജീപ്പ് ഇടിച്ച് മറിക്കാൻ ശ്രമിച്ചത്.
advertisement
അതിക്രമം കാട്ടിയ ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ സജീവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Location :
Kollam,Kollam,Kerala
First Published :
Jan 21, 2026 9:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ഷേത്രത്തിൽ വളർത്തുനായയുമായെത്തി പരാക്രമം;പോലീസ് ജീപ്പിനെ പലതവണ ഇടിച്ചുതെറിപ്പിച്ച് കാപ്പാ കേസ് പ്രതി










