ഞങ്ങൾ പശുവിനെ അമ്മയെ എന്ന പോലെ ബഹുമാനിക്കുന്നു; എന്നാൽ ചിലർ അവയെക്കുറിച്ച് സംസാരിക്കുന്നത് പാപമായി കാണുന്നു; പ്രധാനമന്ത്രി

Last Updated:

ഉത്തർ പ്രദേശിലെ നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാരാണസിയില്‍ 2095 കോടിയോളം ചെലവുവരുന്ന 27 പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Image: Narendra Modi, Twitter
Image: Narendra Modi, Twitter
ഉത്തർപ്രദേശിൽ (Uttar Pradesh) സ്വന്തം മണ്ഡലമായ വാരണാസി (Varanasi) സന്ദർശനത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). വാരണാസിയിൽ ക്ഷീരോൽപ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിവെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. പശുക്കളെ ഞങ്ങൾ മാതാവിനെ പോലെയാണ് കാണുന്നത് എന്നാൽ ഇവിടെ ചിലർ പശുക്കളെ കുറിച്ച് സംസാരിക്കുന്നത് കുറ്റമായിട്ടും പാപമായിട്ടുമാണ് കാണുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുൻ സർക്കാരുകൾ തഴഞ്ഞ ക്ഷീരോത്പാദന മേഖലയെ വികസിപ്പിക്കുന്നത് സർക്കാരിന്റെ പ്രധാന കർമ്മ പരിപാടികളിൽ ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പശുക്കളേയും എരുമകളേയും കളിയാക്കുകയും അവരെക്കുറിച്ച് തമാശ പറയുകയും ചെയ്യുന്നവര്‍ രാജ്യത്ത് എട്ട് കോടിയോളം വരുന്ന ആളുകൾക്ക് ഉപജീവന മാർഗം നൽകുന്നത് ഈ പശുക്കളാണെന്നത് മറക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ചിലർ പശുക്കളെയും എരുമകളെയും ചാണകത്തെയും കുറിച്ച് കളിയാക്കുന്നു, അവർ അതിനെ പാപമായി കാണുന്നു. ചിലർക്ക് പശു പാപമായിരിക്കാം, എന്നാൽ നമുക്ക് പശു അമ്മയാണ്. പശുവിനെ കളിയാക്കുന്നവർ രാജ്യത്തെ എട്ട് കോടി ജനങ്ങൾ മൃഗപരിപാലനത്തിലൂടെയാണ് ജീവിക്കുന്നതെന്ന കാര്യം മറക്കുന്നു' - പ്രധാനമന്ത്രി പറഞ്ഞു. ഉത്തർ പ്രദേശിലെ നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാരാണസിയില്‍ 2095 കോടിയോളം ചെലവുവരുന്ന 27 പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
രാജ്യത്തെ ക്ഷീരോൽപ്പാദന രംഗത്തെ ശക്തിപ്പെടുത്തുന്നത് കേന്ദ്രസർക്കാർ പ്രാധാന്യത്തോടെയാണ് കാണുന്നത്, കഴിഞ്ഞ ആറ്, ഏഴ് വർഷക്കാലയളവിൽ മേഖലയിൽ 45 ശതമാനത്തോളം വളർച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ ക്ഷീരോത്പാദനത്തിന്റെ 22 ശതമാനം വഹിക്കുന്നത് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ധവളവിപ്ലവത്തിലുണ്ടായ പുതിയ ഊർജം, രാജ്യത്തെ കർഷകരുടെ ജീവിത സാഹചര്യങ്ങളിൽ വലിയ തോതിൽ മാറ്റം കൊണ്ടുവരാനാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണത്തിലൂടെയും പരിപാലനത്തിലൂടെയൂം രാജ്യത്തെ 10 കോടിയോളം ചെറുകിട കർഷകർക്ക് നേട്ടം കൈവരിക്കാൻ കഴിയുമെന്നും ഇന്ത്യയിലെ ക്ഷീരോത്പന്നങ്ങൾക്ക് രാജ്യാന്തര വിപണയിൽ ഏറെ ആവശ്യക്കാർ ഉള്ളതായും അദ്ദേഹം പറഞ്ഞു.
Parliament winter session | പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ലോക്സഭയുടെ കാര്യക്ഷമത 82 ശതമാനം, രാജ്യസഭയുടേത് 48 ശതമാനം
പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ (Parliament winter session) 24 ദിവസത്തിനിടെ നടന്നത് 18 സിറ്റിംഗുകൾ. ലോക്സഭയിൽ (Lok Sabha) നിയമനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ 82 ശതമാനം സമയം വിനിയോഗിച്ചപ്പോൾ രാജ്യസഭയിൽ (Rajya Sabha) അത് 47. 9ശതമാനം മാത്രമായി ചുരുങ്ങി. ലഖിംപൂർ ഖേരി വിഷയത്തിൽ വലിയ പ്രതിഷേധമാണ് സഭയിൽ അരങ്ങേറിയത്. ലോക്സഭയിൽ 18.48 മണിക്കൂറാണ് വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നഷ്ടമായത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഞങ്ങൾ പശുവിനെ അമ്മയെ എന്ന പോലെ ബഹുമാനിക്കുന്നു; എന്നാൽ ചിലർ അവയെക്കുറിച്ച് സംസാരിക്കുന്നത് പാപമായി കാണുന്നു; പ്രധാനമന്ത്രി
Next Article
advertisement
സ്വത്ത് വീതംവച്ച പകയിൽ മാതൃസഹോദരിയെ തീകൊളുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
സ്വത്ത് വീതംവച്ച പകയിൽ മാതൃസഹോദരിയെ തീകൊളുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
  • സ്വത്ത് വീതംവച്ചതിന്റെ പകയിൽ 72കാരിയായ സരോജിനിയെ ചുട്ടുകൊന്ന സുനിൽകുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചു

  • കൃത്യമായ ആസൂത്രണവും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും കോടതി കണ്ടെത്തി, ശാസ്ത്രീയ പരിശോധന നിർണായകമായി

  • 33 വർഷം ശിക്ഷയും 1.5 ലക്ഷം പിഴയും; ഡിവൈഎസ്പി നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പ്രതി പിടിയിൽ.

View All
advertisement