ഭീകരവാദത്തിന് മതവുമായി ബന്ധമില്ല, രാജ്യം ഒറ്റക്കെട്ടായി നിന്ന് ഇതിനെ നേരിടണം; എം എ ബേബി

Last Updated:

മതത്തെ ഉപയോഗിച്ച് ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ നേരിടണമെന്ന് എം എ ബേബി

News18
News18
ഭീകരവാദത്തിന് മതവുമായി ബന്ധമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഭീകരവാദത്തെ അമർച്ച ചെയ്യാൻ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തരത്തിലും ഉള്ള തീവ്രവാദവും വർഗീയതയും എതിർക്കണം. മുസ്ലീം മത വിശ്വാസിയേയും ഭീകരർ കൊന്നു.
മദനി തീവ്രവാദ പരമായ നിലപാട് ഉണ്ടായിരുന്ന ആളാണ്. ആ മദനി ഇന്നില്ല. ഇപ്പോഴത്തെ മദനിയുടെ സുഹൃത്താണ് താനെന്നും എംഎ ബേബി. മതത്തെ ഉപയോഗിച്ച് ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ നേരിടണമെന്ന് പാർട്ടി കോൺഗ്രസ് ചർച്ച നടത്തി. മാസപ്പടിയിൽ സിപിഐഎമ്മിന് ആശങ്കയില്ല.
എക്സലോജിക്ക് വിഷയത്തിന് പിന്നിൽ ഭരണത്തുടർച്ചയിൽ ആശങ്കപ്പെടുന്നവരാണെന്നും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ എക്സിക്യുട്ടീവ് ചെയ്യുന്ന സംവിധാനമാണ് സെക്രട്ടറിയേറ്റ്. രണ തുടർച്ച ഉണ്ടാകുമോ എന്ന ആശങ്കയാണ് ബിരിയാണി ചെമ്പിന് പിന്നാലെ എക്സാ ലോജിക് ആക്ഷേപം. സിപിഐഎമ്മിന് അങ്കലാപ്പില്ലെന്നും അദ്ദേഹം വ്യക്ത‌മാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
ഭീകരവാദത്തിന് മതവുമായി ബന്ധമില്ല, രാജ്യം ഒറ്റക്കെട്ടായി നിന്ന് ഇതിനെ നേരിടണം; എം എ ബേബി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement