മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി

ഓൺലൈൻ മദ്യവിൽപന നിർബന്ധമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

News18 Malayalam | news18-malayalam
Updated: May 9, 2020, 8:47 AM IST
മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ മദ്യശാലകൾക്കു മുന്നിലെ തിരക്ക് കുറയ്ക്കാനുള്ള മാർഗ നിർദ്ദേശങ്ങളുമായി സുപ്രിം കോടതി. തിരിക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാനുമായി ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് കോടതി നിർദ്ദേശിച്ചു.
You may also like:638 കോടി രൂപയുടെ മദ്യം; നാല് ദിവസത്തിനുള്ളിൽ കർണാടകത്തിലെ വിൽപന ; വ്യാഴാഴ്ച മാത്രം 165 കോടിയുടെ വിൽപന [NEWS]ഓൺലൈനിൽ മദ്യം: അന്ന് കോടതി 50,000 രൂപ പിഴ ഈടാക്കി; ഇന്ന് സർക്കാർ ആലോചിക്കുന്നു [NEWS]മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ ഡൽഹി സർക്കാർ തയാറാക്കിയ വൈബ്സൈറ്റ് തകർന്നു; മദ്യപാനികൾ ഇടിച്ചുകയറിയതിനേത്തുടർന്ന് [NEWS]

ഓൺലൈൻ മദ്യവിൽപന നിർബന്ധമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഓരോ സംസ്ഥാനങ്ങൾക്കും വേണ്ടി വെവ്വേറെ ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും ഓൺലൈൻ വിൽപന നടത്തുന്നതു സംബന്ധിച്ച സാധ്യത പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

മദ്യവിൽപനയുമായി ബന്ധപ്പെട്ട് എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെടുന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
First published: May 8, 2020, 1:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading