638 കോടി രൂപയുടെ മദ്യം; നാല് ദിവസത്തിനുള്ളിൽ കർണാടകത്തിലെ വിൽപന ; വ്യാഴാഴ്ച മാത്രം 165 കോടിയുടെ വിൽപന

Liquor Sale in Karnataka | ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ ഇളവുവരുത്തിതോടെ തിങ്കളാഴ്ച മുതലാണ് കർണാടകയിൽ മദ്യവിൽപന പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം മദ്യത്തിന്മേലുള്ള എക്സൈസ് നികുതി 11 ശതമാനം വർധിപ്പിക്കുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: May 7, 2020, 11:33 PM IST
638 കോടി രൂപയുടെ മദ്യം; നാല് ദിവസത്തിനുള്ളിൽ കർണാടകത്തിലെ വിൽപന ; വ്യാഴാഴ്ച മാത്രം 165 കോടിയുടെ വിൽപന
പ്രതീകാത്മക ചിത്രം
  • Share this:
ബെംഗളൂരു: കർണാടകയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കൊടുവിൽ മദ്യവിൽപന ശാലകൾ തുറന്നപ്പോൾ നാലുദിവസം കൊണ്ട് വിറ്റത് 638 കോടി രൂപയുടെ മദ്യം. വ്യാഴാഴ്ച മാത്രം വിറ്റഴിച്ചത് 165 കോടി രൂപയുടെ മദ്യമാണ്. കർണാടക എക്സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 33.49 ലക്ഷം ലിറ്റർ മദ്യമാണ് ഒറ്റദിവസം കൊണ്ട് സംസ്ഥാനത്തുടനീളം വിറ്റഴിച്ചത്.

ആകെ വിറ്റഴിച്ചതിൽ 27.56 ലിറ്ററും ഇന്ത്യൻ നിർമിത വിദേശ മദ്യമാണ്. ഇതിന് മാത്രം 152 കോടി രൂപ വിലവരും. 13 കോടി രൂപ വിലവരുന്ന 5.93 ലക്ഷം ലിറ്റർ ബിയറും വിൽപന നടത്തിയതായി എക്സൈസ് വിഭാഗം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

You may also like:Expats Return | 383 പേർ പറന്നിറങ്ങി ജന്മനാടിന്റെ സംരക്ഷണത്തിലേക്ക്; കൊച്ചിയിലും കരിപ്പൂരിലുമായി ആദ്യവിമാനങ്ങൾ എത്തി [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ' [NEWS]

ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ ഇളവുവരുത്തിതോടെ തിങ്കളാഴ്ച മുതലാണ് കർണാടകയിൽ മദ്യവിൽപന പുനരാരംഭിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 638 കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് വിറ്റഴിച്ചു. ആദ്യദിവസം 45 കോടി രൂപയുടെ വിൽപനയും രണ്ടാംദിവസം 197 കോടിയുടെ മദ്യവും മൂന്നാംദിനം 231 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മദ്യത്തിന് 11 ശതമാനം എക്സൈസ് തീരുവ വർധിപ്പിച്ചിരുന്നു. ഇതോടെയാണ് വിൽപനയിൽ അൽപും കുറവുണ്ടായതെന്നാണ് സൂചന.

First published: May 7, 2020, 11:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading