മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ ഡൽഹി സർക്കാർ തയാറാക്കിയ വൈബ്സൈറ്റ് തകർന്നു; മദ്യപാനികൾ ഇടിച്ചുകയറിയതിനേത്തുടർന്ന്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ ലഭ്യമാക്കാനാണ് www.qtoken.in എന്ന വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചത്.
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിൽ മദ്യവില്‍പ്പനകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയാറാക്കിയ വെബ്‌സൈറ്റ് തകർന്നു. ഒരേ സമയം നിരവധി പേർ കയറിയതിനെ തുടർന്ന് www.qtoken.in എന്ന വെബ്സൈറ്റ് ആദ്യ ദിനമായ വ്യാഴാഴ്ച തന്നെ പണിമുടക്കി. വെള്ളിയാഴ്ച രാവിലെയും സൈറ്റ് പ്രവർത്തനക്ഷമാമാക്കാൻ സാധിട്ടില്ല.
You may also like:BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു [NEWS]നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ക്വാറന്റീനിൽ; 8 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി [NEWS]Breaking | നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി: എട്ടുപേര്‍ക്ക് പരിക്ക് [NEWS]
നിലവിൽ 'സെര്‍വര്‍ എറര്‍ (500)' എന്ന സന്ദേശമാണ് വെബ്സൈറ്റിൽ കയറുന്നവർക്ക് ലഭിക്കുന്നത്. അതേസമയം നിരവധി പേർ ഒരേസമയം കയറിയതാണ് പ്രശ്നമായതെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
advertisement
തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ ലഭ്യമാക്കാനാണ് www.qtoken.in എന്ന വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചത്. സൈറ്റിൽ പേരും മൊബൈല്‍ നമ്പറും രജിസ്റ്റര്‍ ചെയ്താൽ ടോക്കണ്‍ എസ്.എം.എസ് ആയി ലഭിക്കും. ടോക്കണിൽ കാണിച്ചിരിക്കുന്ന സമയം അനുസരിച്ച് കടയിലെത്തി മദ്യം വാങ്ങാം.
സർക്കാർ ഉടമസ്ഥതയിലുള്ള 172 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ക്കാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ഡൽഹിയിൽ 864 മദ്യശാലകളാണ് നഗരത്തിലുള്ളത്. ഇവയില്‍ 475 എണ്ണം സര്‍ക്കാരിന് കീഴിലും ശേഷിക്കുന്ന 389 എണ്ണം സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2020 9:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ ഡൽഹി സർക്കാർ തയാറാക്കിയ വൈബ്സൈറ്റ് തകർന്നു; മദ്യപാനികൾ ഇടിച്ചുകയറിയതിനേത്തുടർന്ന്