ഓഖി ഫണ്ട് ചിലവഴിച്ചതിൽ അവ്യക്തത: സർക്കാരിനെതിരെ സൂസപാക്യം
Last Updated:
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഓഖി ഫണ്ട് ചിലവഴിക്കുന്നത് ദുരിത മേഖലയിലല്ലെന്ന് ആവർത്തിച്ച് ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം. നൂറുകോടിയിലധികം രൂപ ചിലവിട്ടതിൽ അവ്യക്തത ഉണ്ടെന്നാണ് ആരോപണം.
ഏത് പദ്ധതിക്ക് വേണ്ടി എങ്ങനെയാണ് സർക്കാർ പണം ചിലവിട്ടതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ കൂടുതൽ സുതാര്യത വേണമെന്നും സൂസപാക്യം ആവശ്യപ്പെട്ടു.
ഓഖി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നേരത്തെ സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഫണ്ട് വകമാറ്റി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷം അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു.
2018ൽ ഇന്ത്യയിലെ മികച്ച 10 പൊലീസ് സ്റ്റേഷനുകൾ ഏതൊക്കെ?
ആരോപണങ്ങളെല്ലാം നിഷേധിച്ച മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. ഓഖിക്കു വേണ്ടി കേന്ദ്രം നല്‍കിയതോ, ദുരിതാശ്വാസനിധിവഴി ജനങ്ങളില്‍ നിന്നു ലഭിച്ചതോ ആയ ഒരു തുകയും മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2018 2:30 PM IST



