ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകുമായി ബന്ധപ്പെട്ട് എഎപി നേതാവും കൗൺസിലറുമായ താഹിർ ഹുസൈന്റെ വീട്ടിൽ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.
14:16 (IST)
ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകുമായി ബന്ധപ്പെട്ട് എഎപി നേതാവും കൗൺസിലറുമായ താഹിർ ഹുസൈന്റെ വീട്ടിൽ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.
14:15 (IST)
സംഘർഷവുമായി ബന്ധപ്പെട്ട് 100ലധികം കേസുകൾ ആണ് രജിസറ്റർ ചെയ്തിട്ടുള്ളത്.അറസ്റ്റ് നടപടികളും തുടരുകയാണ്. സംഘർഷ ബാധിത പ്രദേശങ്ങളിൽ പോലീസ് തുടർച്ചയായി ഫ്ലാഗ് മാർച്ച് നടത്തുന്നുണ്ട് .
14:15 (IST)
ഡൽഹിയിൽ സംഘർഷം വ്യാപിച്ച പ്രദേശങ്ങൾ സാധാരണനിലയിലേക്ക് മടങ്ങുകയാണ്. വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങി
14:15 (IST)
എസ് എൻ ശ്രീവാസ്തവയെ പൊലീസ് കമ്മീഷണറായി നിയമിച്ചു
14:15 (IST)
ഡൽഹിയിൽ സംഘർഷത്തിന് അയവുവന്ന പശ്ചാത്തലത്തിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി കേന്ദ്രസർക്കാർ
12:21 (IST)
ചെറിയ പ്രശ്നങ്ങൾ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ സ്ഥിതിഗതികൾ പൊതുവെ ശാന്തമാണെന്നാണ് ജാഫ്രബാദിലെ സ്ത്രീകളുമായി സംസാരിച്ച ശേഷം വനിത കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചത്
12:21 (IST)
ചെറിയ പ്രശ്നങ്ങൾ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ സ്ഥിതിഗതികൾ പൊതുവെ ശാന്തമാണെന്നാണ് ജാഫ്രബാദിലെ സ്ത്രീകളുമായി സംസാരിച്ച ശേഷം വനിത കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചത്
12:20 (IST)
സംഘർഷം രൂക്ഷമായ ജഫ്രബാദിലാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്
11:9 (IST)
സംഘർഷാവസ്ഥയ്ക്ക് അയവ് വന്ന് തുടങ്ങിയ സാഹചര്യത്തിൽ 10 മണിക്കൂറത്തേക്കാണ് ഇളവ്
Delhi Violence LIVE | ന്യൂഡൽഹി:ഡൽഹി കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. ഡൽഹി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 18 എഫ്ഐആറുകൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 107 പേർ അറസ്റ്റിലായിട്ടുണ്ട്. പൊലീസ് കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൈന്യത്തെ വിന്യസിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. കെജ്രിവാളും മനീഷ് സിസോദിയയും അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അദ്ദേഹം. 1984 ആവർത്തിക്കാൻ അനുവദിക്കരുതെന്ന് ഡൽഹി ഹൈക്കോടതി.